Quantcast

പടര്‍ന്ന് പിടിച്ച് കൊറോണ; ചൈനയില്‍ മരണസംഖ്യ 630 ആയി, ലോകാരോഗ്യസംഘടന രാജ്യങ്ങളോട് സാമ്പത്തിക സഹായം തേടി

രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച ആരോഗ്യവിദഗ്ധര്‍ ജനീവയില്‍ യോഗം ചേരും

MediaOne Logo

Web Desk

  • Published:

    7 Feb 2020 7:04 AM IST

പടര്‍ന്ന് പിടിച്ച് കൊറോണ; ചൈനയില്‍ മരണസംഖ്യ 630 ആയി, ലോകാരോഗ്യസംഘടന രാജ്യങ്ങളോട് സാമ്പത്തിക സഹായം തേടി
X

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച ആരോഗ്യവിദഗ്ധര്‍ ജനീവയില്‍ യോഗം ചേരും.

ഇന്നലെ മരിച്ച 69 പേരും ഹൂബി പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 2447 പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 22112 പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. അതിനിടെ കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 36 മണിക്കൂറിനുള്ളിലാണ് കുട്ടിയില്‍ രോഗം കണ്ടെത്തിയത്. രോഗികളെ നിരീക്ഷിക്കാന്‍ 1500 കിടക്കകളുള്ള ആശുപത്രി കൂടി ചൈനയില്‍ തുറന്നിട്ടുണ്ട്. അതിനിടെ ഫിലിപ്പീന്‍സിലും ഹോങ്കോങിലും ഓരോ മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വിദഗ്ധര്‍ അടുത്തയാഴ്ച ജനീവയില്‍ യോഗം ചേരും. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകാരോഗ്യസംഘടന രാജ്യങ്ങളോട് സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.

TAGS :

Next Story