ഓസ്കര്‍ പുരസ്കാര വേദിയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി മികച്ച സഹനടന്‍
ഇംപീച്ച്മെന്റ് പ്രമേയ ചര്‍ച്ചയില്‍ ജോണ്‍ ബോള്‍ട്ടന് സാക്ഷി മൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള പ്രതിഷേധമാണ് ബ്രാഡ് പിറ്റ് അറിയിച്ചത്

മികച്ച സഹനടനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ബ്രാഡ്പിറ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഓസ്കര്‍ വേദിയില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമായി . ഇംപീച്ച്മെന്റ് പ്രമേയ ചര്‍ച്ചയില്‍ ജോണ്‍ ബോള്‍ട്ടന് സാക്ഷി മൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള പ്രതിഷേധമാണ് ബ്രാഡ് പിറ്റ് അറിയിച്ചത്.
ये à¤à¥€ पà¥�ें- 91 വര്‍ഷത്തെ ഓസ്കര്‍ ചരിത്രം തിരുത്തി പാരസൈറ്റ്
മികച്ച സഹനടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുമ്പോഴായിരുന്നു ബ്രാഡ്പിറ്റ് പരോക്ഷമായി ട്രംപിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയത്. ഓസ്കര്‍ അക്കാദമി തനിക്ക് സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത് 45 സെക്കന്റ് സമയമാണ് . ഇത് ഈയാഴ്ച അമേരിക്കന്‍ സെനറ്റ് ജോണ്‍ ബാള്‍ട്ടന് അനുവദിച്ച സമയത്തെക്കാള്‍ കൂടുതലാണല്ലോ .ക്വന്റിന്‍ ടരാന്റീനോ ഇതിനെകുറിച്ചും പിന്നീടൊരു ചിത്രം ചെയ്യുമായിരിക്കുമെന്ന് ബ്രാഡ് പിറ്റ് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടി. പുരസ്കാരം മക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ബ്രാഡ് പിറ്റ് പറഞ്ഞു. ബ്രാഡ്പിറ്റിന്റെ ആദ്യ ഓസകര്‍ നേട്ടമാണിത്.
Adjust Story Font
16

