ആരൊക്കെ വന്നാലും ഇവരുണ്ടാകും അനിമേഷന്‍ രംഗത്തെ രാജാക്കന്‍മാരായി....
എത്രയൊക്കെ പുതിയ അനിമേഷനും കാർട്ടൂൺ കഥാപാത്രങ്ങളും വന്നാലും അനിമേഷൻ കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ അന്നും ഇന്നും ടോമും ജെറിയും ആണ്

ലോകത്തിന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും പിറന്നിട്ട് 80 വര്‍ഷം. എത്രയൊക്കെ പുതിയ അനിമേഷനും കാർട്ടൂൺ കഥാപാത്രങ്ങളും വന്നാലും അനിമേഷൻ കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ അന്നും ഇന്നും ടോമും ജെറിയും ആണ്.

ജീവനും കൊണ്ടോടുകയാണ് ഒരു സുന്ദരന്‍ കുഞ്ഞനെലി. അവന്റെ വാലിന്റെ തുമ്പത്ത് പിടുത്തമിട്ട് നോക്കിച്ചിരിക്കുന്ന ഒരു വികൃതിപ്പൂച്ച. 80 വര്‍ഷം മുമ്പ് അങ്ങനെയാണ് അവര്‍ പിറന്നുവീണത്. വര്‍ഷങ്ങളായി പരസ്പരം കൊണ്ടുംകൊടുത്തും അവരങ്ങനെ ഓടിനടക്കുന്നു. 1940 ഫെബ്രുവരി 10ന് ഹോളിബുഡിലെ എം.ജി.എം കാര്‍ട്ടൂണ്‍ സ്റ്റുഡിയോയിലാണ് ടോമും ജെറിയും ആദ്യമായി പ്രദര്‍ശനത്തിന് എത്തിയത്.
പുസ് ഗെറ്റ്‌സ് ദ ബൂട്ട് എന്നായിരുന്നു ആദ്യ കാര്‍ട്ടൂണിന്റെ പേര്. പിന്നീട് ലോകത്തിന്റെ പ്രിയപ്പെട്ടവരായി ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. എം.ജി.എമ്മില്‍ ആനിമേറ്റര്‍മാരായിരുന്ന വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ് ടോമിന്റെയും ജെറിയുടെയും സ്രഷ്ടാക്കള്‍. മിക്കി മൗസും പോര്‍ക്കി പിഗും പോലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയതോടെ എം.ജി.എം. പരാജയം അറിഞ്ഞ് തുടങ്ങിയിടത്തുനിന്നാണ് ടോമിന്റെയും ജെറിയുടെയും ജനനം.
ഒരു പൂച്ചയും എലിയും തമ്മിലുള്ള ഒരിക്കലും തീരാത്ത വഴക്കിന്റെയും ഇടയ്ക്കുള്ള ഇണക്കങ്ങളുടെയും കഥ അവര്‍ കാര്‍ട്ടൂണാക്കി മാറ്റി. ആ കഥ പുസ് ഗെറ്റ്‌സ് ദ ബൂട്ട് എന്നപേരില്‍ കാര്‍ട്ടൂണായി. ആദ്യ ചിത്രമായ പുസ് ഗെറ്റ്സ് ദി ബൂട്ടിന് മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ഓസ്കർ നോമിനേഷൻ കൂടി കിട്ടിയതോടെ ഈ കഥാപാത്രങ്ങൾ എംജിഎം സ്റ്റുഡിയോയുടെ ഭാഗ്യതാരകങ്ങളായി. രണ്ടാം ചിത്രവും ഹിറ്റായി. പിന്നീടങ്ങോട്ട് ടോം ആൻഡ് ജെറി കൂട്ടുകെട്ട് തകർത്തുവാരി. ചിരിപ്പിച്ചു ചിരിപ്പിച്ച് എല്ലാവരേയും തങ്ങളുടെ ആരാധകരാക്കി മാറ്റി ടോമും ജെറിയും.
Adjust Story Font
16

