ജപ്പാനിൽ നങ്കൂരമിട്ട കപ്പലിലെ ഇന്ത്യക്കാര്‍ക്കും കൊറോണ
ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരാണുള്ളത്.

കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന് തീരത്ത് പിടിച്ചിട്ട കപ്പലിലുള്ള ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരാണുള്ളത്. കഴിഞ്ഞയാഴ്ച ജാപ്പനീസ് തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിൻസസിൽ 3,711 പേരാണുള്ളത്. ഇതിൽ 130 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.അതേസമയം കൂടുതൽപേർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരെയും മാസ്ക് ധരിപ്പിച്ചു. ഡക്കില്ലേക്ക് ആരെയും കടത്തിവിടുന്നില്ല. പരമാവധി സമയം സ്വന്തം കാബിനിൽ ചെലവഴിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
Next Story
Adjust Story Font
16

