Quantcast

ഇന്ത്യയില്‍ എന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    12 Feb 2020 1:56 PM IST

ഇന്ത്യയില്‍ എന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ്
X

ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഹൂസ്റ്റണിലെ 'ഹൗഡി മോദി' മാതൃകയില്‍ ട്രംപിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണം നല്‍കുമെന്നാണ് സൂചന.

അഹമ്മദാബാദിലെ മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരുലക്ഷം കാണികളെ വരെ നിറക്കാന്‍ ശേഷിയുണ്ട് ഈ സ്റ്റേഡിയത്തിന്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 50 മുതല്‍ 70 ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു. ''ഞങ്ങള്‍ക്ക് കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് മോദി പറഞ്ഞു. ഏകദേശം 50-70 ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കാന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ - ട്രംപ് പറഞ്ഞു.

സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

TAGS :

Next Story