ഹാഫിസ് സഈദിന് അഞ്ച് വർഷം തടവിന് ശിക്ഷിച്ച് പാക് കോടതി
പാകിസ്താനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്

ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദിന് പാക്കിസ്ഥാൻ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകിയെന്ന കുറ്റം ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ലാഹോറിലെ ഭീകരവിരുദ്ധ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകിയ സംഭവത്തിൽ ആറ് കേസുകളാണ് ഹാഫിസ് സഈദിനെതിരേ ഉണ്ടായിരുന്നത്. ഈ കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കണമെന്ന സഈദിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
പാകിസ്താനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നതാണ് ഈ കേസുകള്‍.
Next Story
Adjust Story Font
16

