Quantcast

‘വില്‍ യു മാരി മി?’; ഗൂഗിള്‍ മാപ്പില്‍ കാണാവുന്ന യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

MediaOne Logo

Web Desk

  • Published:

    14 Feb 2020 4:30 PM IST

‘വില്‍ യു മാരി മി?’; ഗൂഗിള്‍ മാപ്പില്‍  കാണാവുന്ന യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 
X

കത്തുകളുടെ കാലത്തുനിന്നും വാട്സ്ആപ്പിലും ഫേസ്ബുക്കിലും ടിക്ടോക്കിലും വരെ എത്തിനില്‍ക്കുന്നു പ്രണയവും പ്രണയിക്കുന്നവരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സ്റ്റീഫന്‍ ഷ്വാര്‍സ് എന്ന മുപ്പത്തിരണ്ടുകാരന്‍. 'ഡു യൂ വാണ്ട് ടു മാരി മീ' എ വാക്യം തന്റെ കൃഷിസ്ഥലത്ത് ചോളം കൊണ്ട് കൃഷി ചെയ്താണ് സ്റ്റീഫന്‍ വ്യത്യസ്തനായത്. പ്രതീക്ഷിച്ചതിലും അതിവേഗത്തിലാണ് സ്റ്റീഫന്റെ പ്രണയാഭ്യര്‍ത്ഥന സാമുഹിക മാധ്യമങ്ങളില്‍ വൈറലായത്. ഗൂഗിള്‍ മാപ്പില്‍ വരെ കാണാവുന്ന തരത്തില്‍ ഇടം പിടിച്ച പ്രണയാഭ്യര്‍ത്ഥന കണ്ട് കാമുകി സമ്മതം മൂളിയതായും സറ്റീഫന്‍ ബി.ബിസിയോട് പറഞ്ഞു. വയലില്‍ കാട്ടുപന്നികള്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറ‍ഞ്ഞാണ് കാമുകിയോട് പ്രണയാഭ്യര്‍ത്ഥന ഡ്രോണിലൂടെ കാണിച്ചതെന്ന് സ്റ്റീഫന്‍ പറയുന്നു. സ്റ്റീഫന്റെ വാക്ക് കേട്ട കാമുകി വയലില്‍ കാട്ടുപന്നി ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സ്റ്റീഫന്‍ പറയുന്നു.

സമൂഹമാധ്യമങ്ങള്‍ ലൈക്കുകളും കമന്റുകളും കൊണ്ട് ഏറ്റെടുത്ത പ്രണയാഭ്യര്‍ത്ഥന ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗൂഗിള്‍ മാപ്പ് വരെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെും സ്റ്റീഫന്‍ പറഞ്ഞു. പുത്തന്‍ പ്രണയാഭ്യര്‍ത്ഥന കണ്ട് ആകൃഷ്ടരായ യുവതികളോട് താന്‍ പ്രണയത്തിലാണെും ജൂണില്‍ വിവാഹിതനാകുമെന്നും അറിയിച്ചിരിക്കുകയാണ് സ്റ്റീഫന്‍.

TAGS :

Next Story