Quantcast

ഇറാനെതിരായ യുദ്ധനീക്കങ്ങളിൽ ട്രംപിന് തടയിടുന്ന പ്രമേയം അമേരിക്കൻ സെനറ്റ് പാസാക്കി

ഡമോക്രാറ്റുകൾക്കൊപ്പം എട്ട് റിപബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചത് ട്രംപിന് വലിയ തിരിച്ചടിയാണ്.

MediaOne Logo

  • Published:

    14 Feb 2020 7:45 AM IST

ഇറാനെതിരായ യുദ്ധനീക്കങ്ങളിൽ ട്രംപിന് തടയിടുന്ന പ്രമേയം അമേരിക്കൻ സെനറ്റ് പാസാക്കി
X

ഇറാനെതിരായ യുദ്ധനീക്കങ്ങളിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തടയിടുന്ന യുദ്ധാധികാര പ്രമേയം അമേരിക്കൻ സെനറ്റ് പാസാക്കി. എട്ട് റിപബ്ലിക്കൻ അംഗങ്ങളും പിന്തുണച്ചു.പ്രമേയത്തെ എതിർത്ത ട്രംപിനാവെട്ട, ഇത് കനത്ത തിരിച്ചടിയുമായി

45നെതിെര 55 വോട്ടുകൾക്കാണ് യുദ്ധാധികാര പ്രമേയം യു.എസ് സെനറ്റ് പാസാക്കിയത്. ഇറാനെതിെര നിയമവിരുദ്ധ യുദ്ധ നടപടികൾ പ്രമേയം വിലക്കുന്നു. ഇതിനായി ൈസന്യത്തെ വിന്യസിക്കാൻ പാടില്ലെന്നും പ്രമേയം പറയുന്നു.

ഡമോക്രാറ്റുകൾക്കൊപ്പം എട്ട് റിപബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചത് ട്രംപിന് വലിയ തിരിച്ചടിയാണ്. ഇറാനെതിരായ തന്റെ നടപടികൾക്ക് വലിയ പിന്തുണയുണ്ടെന്നായിരുന്നു പ്രമേയത്തെ എതിർത്ത ട്രംപിന്റെ വാദം. സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ച് ഗൾഫിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ച യു.എസ് സൈനിക നടപടിയെ ഡമോക്രാറ്റുകൾ വിമർശിക്കുകയാണ്. ഏകപക്ഷീയമായ യുദ്ധനടപടികളിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെനറ്റിൽ യുദ്ധാധികാര പ്രമേയം കൊണ്ടുവന്നത്.

അതിനിടെ, ഇറാഖിലെ കിർകുക്കിൽ അമേരിക്കൻ സേനാ സാന്നിധ്യമുള്ള ഇറാഖി സൈനിക ക്യാമ്പിനു നേരെ ഇന്നലെ രാത്രി വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി. നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.കഴിഞ്ഞ ഡിസംബറിൽ ഇവിടെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story