Quantcast

കൊറോണ; മരണസംഖ്യ 1526 ആയി

ഈജിപ്തില്‍ ഒരു വിദേശ പൌരന് വൈറസ് ബാധ സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    15 Feb 2020 7:39 AM IST

കൊറോണ; മരണസംഖ്യ 1526 ആയി
X

കൊറോണ വൈറസ് ബാധയില്‍ മരണ സംഖ്യ 1526 ആയി. 67,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 8141 പേര്‍ രോഗമുക്തരായി. അതെ സമയം ആഫ്രിക്കയിലെ ആദ്യ കൊറോണ ബാധ ഈജിപ്തില്‍ സ്ഥിരീകരിച്ചു. ഇതിനിടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പഠനം നടത്തുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെത്തി.

കൊറോണ ബാധിച്ച് ചൈനയില്‍ ഇന്ന് 143 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1526 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ് സന്ദര്‍ശകര്‍ക്ക് 14 ദിവസത്തെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് നിസഹകരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളിലെ സ്കൂളുകള്‍ തുറക്കുന്നത് ഫെബ്രുവരി അവസാനം വരെ നീട്ടി. ആഫ്രിക്കയിലെ ആദ്യ കൊറോണ ഈജിപ്തില്‍ സ്ഥിരീകരിച്ചു. രാജ്യത്തെത്തിയ വിദേശിക്കാണ് രോഗബാധ, എന്നാല്‍ ഇത് ഏത് രാജ്യക്കാരനാണെന്ന് ഈജിപ്ത് വെളിപ്പെടുത്തിയിട്ടില്ല. രോഗത്തിന്റ ഉറവിടം രോഗവ്യാപനം എന്നിവ പഠിക്കുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍‌ പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 പേരും 12 ചൈനീസ് പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. കൊറോണ പ്രതിരോധത്തിനായുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനായി ഉത്തര കൊറിയക്ക് ആഗോള ഉപരോധത്തില്‍ ഇളവ് അനുവദിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടു.

TAGS :

Next Story