നാല്‍പതു വര്‍ഷം മുന്നേ കൊറോണ വെെറസ് പ്രവചിച്ച് ഒരു നോവല്‍ !
നാല്‍പത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ദ ഐയ്‌സ് ഓഫ് ഡാര്‍ക്ക്‌നെസ് എന്ന ത്രില്ലര്‍ നോവലാണ് താരം

കൊറോണ വൈറസ് ബാധയേറ്റ് 1,700ലേറെ പേരാണ് ഇതുവരേയായി ചൈനയില്‍ മരിച്ചത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് ബാധ, ഇന്ന് ഇന്ത്യയിലുള്‍പ്പടെ ഇരുപതിയഞ്ചിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ വുഹാന്‍ കേന്ദ്രീകരിച്ച് ഒരു മഹാമാരി പടര്‍ന്നു പിടിക്കുന്നതിനെ കുറിച്ചുള്ള പ്രവചനവുമായി നാല്‍പ്പതു വര്‍ഷം മുമ്പേ ഒരു നോവല്‍ പുറത്തിറങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
It's a strange world we live in.#coronavirus #COVID19 #Wuhan pic.twitter.com/WkjbK4zGaW
— Darren of Plymouth 🇬🇧 (@DarrenPlymouth) February 16, 2020
നാല്‍പത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ദ ഐയ്‌സ് ഓഫ് ഡാര്‍ക്ക്‌നെസ് എന്ന ത്രില്ലര്‍ നോവലാണ് താരം. വുഹാനില്‍ നിന്നും പടര്‍ന്നു പിടിക്കുന്ന മഹാമാരിയെ കുറിച്ചുള്ള കഥയാണ് ദ ഐയ്‌സ് ഓഫ് ഡാര്‍ക്ക്‌നെസ് പറയുന്നത്. വുഹാന്‍-400 എന്നായിരുന്നു കഥയിലെ വൈറസിനിട്ട പേര്.
Eat this too pic.twitter.com/rbUlCIbvvX
— Аргумент XIV (@askoldisback) February 16, 2020
നോവല്‍ പറയുന്ന പ്രകാരം, ലബോറട്ടറിയില്‍ നിര്‍മ്മിച്ച ഒരു ആയുധമായിരുന്നു വുഹാന്‍-400 എന്ന വൈറസ്. ട്വിറ്റര്‍ വഴിയാണ് കൊറോണയും നോവലും തമ്മിലെ ഈ അസാധാരണ സാമ്യത പുറത്തുവന്നത്. ഇതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. കഥയില്‍ പറയുന്നതു പോലെ, കൊറോണ വൈറസ് ശരിക്കും ജൈവായുധം തന്നെയാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു.
Is Coranavirus a biological Weapon developed by the Chinese called Wuhan -400? This book was published in 1981. Do read the excerpt. pic.twitter.com/Qdep1rczBe
— Manish Tewari (@ManishTewari) February 16, 2020
Adjust Story Font
16

