Quantcast

പാകിസ്താൻ എഫ്.എ.ടി.എഫിന്‍റെ ഗ്രേ പട്ടികയില്‍ തന്നെ

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് എഫ്.എ.ടി.എഫ്.

MediaOne Logo

Web Desk

  • Published:

    19 Feb 2020 8:01 AM IST

പാകിസ്താൻ എഫ്.എ.ടി.എഫിന്‍റെ ഗ്രേ പട്ടികയില്‍ തന്നെ
X

പാകിസ്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ പട്ടികയിൽ തുടരും. ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് എഫ്.എ.ടി.എഫ്. പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്നലെ ചേര്‍ന്ന എഫ്.എ.ടി.എഫ് ഉപസമിതി യോഗത്തില്‍ ഇന്ത്യ ആവശ്യമുന്നയിച്ചെങ്കിലും ചില രാജ്യങ്ങള്‍ പാകിസ്താനെ അനുകൂലിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ചയാണുണ്ടാവുക.

എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്ത് കടക്കാനായില്ലെങ്കിലും ഇന്ത്യന്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാനായതാണ് പാകിസ്താന് ഏക ആശ്വാസം. എന്നാല്‍ നിലവിലെ പട്ടികയില്‍ തന്നെ അവരെ നിലനിര്‍ത്താനായി എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താനെ എതിര്‍ത്ത ഇന്ത്യ അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചതും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസിന്റെ അനുകൂല പരാമര്‍ശങ്ങളും പാകിസ്താന് അനുകൂലമായി.

ഉപസമിതി യോഗത്തില്‍ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ധാരണയായെങ്കിലും വെള്ളിയാഴ്ച നടക്കുന്ന പ്ലീനറി മീറ്റിംഗിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. എന്നാല്‍ തെറ്റു തിരുത്തലിനായി എഫ്.എ.ടി.എഫ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തത് പാകിസ്താന് കൂടുതല്‍ തിരിച്ചടികളുണ്ടാക്കാനും സാധ്യതയേറെയാണ്.

ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനായ എഫ്.എ.ടി.എഫ് കഴിഞ്ഞ വര്‍ഷമാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതേ സമയം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഇറാന്റെ കാര്യത്തില്‍ പ്ലീനറി മീറ്റിംഗിന് ശേഷവും മാറ്റമുണ്ടാവാന്‍ ഇടയില്ലെന്നും സൂചനകളുണ്ട്.

TAGS :

Next Story