മൂര്‍ച്ചയുള്ള ആ വാക്കുകള്‍... കുഞ്ഞു ക്വാഡന് ലോകത്തിന്റെ പിന്തുണ
കത്തികൊണ്ട് എനിക്കെന്റെ ഹൃദയം തകര്‍ക്കണം. ആരെങ്കിലും എന്നെ ഒന്നു കൊന്നുതരണമെന്നാണ് കുഞ്ഞു ക്വാഡന്‍ പറഞ്ഞത്

സ്‌കൂളില്‍ നിന്നും നിരന്തരമായുള്ള കൂട്ടുകാരുടെ കുള്ളന്‍ വിളി ഏറെ വേദനിപ്പിക്കുന്നവെന്ന് കണ്ണീരോടെ പറഞ്ഞ് ലോകത്തിന്റെ മനസ്സ് നടുക്കിയ ക്വാഡന്‍ ബെയില്‍സിന് ലോകത്തിന്റെ പിന്തുണ. തന്റെ വേദനകള്‍ പങ്കുവെച്ച ഈ ഒന്‍പതു വയസ്സുകാരന് സെലിബ്രറ്റികള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ കെെത്താങ്ങുമായി എത്തുകയായിരുന്നു.

കുള്ളനെന്ന വിളി തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും, നിത്യേനെയുള്ള പരിഹാസം മൂലം മരിക്കാനാണ് തോന്നുന്നതെന്നുമാണ് ആസ്ത്രേലിയക്കാരനായ ക്വാഡന്‍ കണ്ണീരോടെ പറഞ്ഞത്. ക്വാഡന്റെ അമ്മ യരാഖ ബെയില്‍സായിരുന്നു മകന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കത്തികൊണ്ട് എനിക്കെന്റെ ഹൃദയം തകര്‍ക്കണം. ആരെങ്കിലും എന്നെ ഒന്നു കൊന്നുതരണമെന്നാണ് കുഞ്ഞു ക്വാഡന്‍ പറഞ്ഞത്. പതിനാല് മില്യന്‍ പേരാണ് ഈ വീഡിയോ കണ്ടത്. ഞങ്ങള്‍ ക്വാഡന്റെ കൂടെ എന്ന ഹാഷ് ടാഗും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. പല പ്രമുഖ മാധ്യമങ്ങളും സംഭവം പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.
People around the world are showing support and raising money for this young boy with dwarfism after his mother shared a video about his experience with bullying
Posted by NowThis on Friday, February 21, 2020
ഇവിടം കൊണ്ടും തീര്‍ന്നില്ല. മൂന്ന് ലക്ഷം ഡോളറാണ് ഈ കുഞ്ഞു മിടുക്കനായി സോഷ്യല്‍ മീഡിയ സമൂഹം സ്വരൂപിച്ചത്. വീഡിയോ വൈറലായതോടെ, ഗോ ഫണ്ട് മീ എന്ന സൈറ്റ് വഴി മണിക്കൂറുകള്‍ കൊണ്ടാണ് ക്വാഡനായി പണം സ്വരുക്കൂടിയത്. പുറമെ, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ, ക്വാഡന്‍ കണ്ണു നനയിച്ച പലരും സാമ്പത്തിക സഹായവുമായി എത്തി.
വീഡിയോ പുറത്തുവന്നതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്മമാര്‍ തങ്ങളുടെ മക്കള്‍ ഇത്തരം ക്രൂരതമാശകള്‍ ചെയ്യുന്നതില്‍ നിന്നും തടയുമെന്ന് പ്രതിജ്ഞ ചെയ്തു. ക്വഡന്റെ പ്രായത്തിലുള്ള കുഞ്ഞു കൂട്ടുകാരും പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.
Quaden - you’ve got a friend in me. #BeKind @LokelaniHiga https://t.co/8dr3j2z8Sy pic.twitter.com/jyqtZYC953
— Hugh Jackman (@RealHughJackman) February 20, 2020
ഹോളിവുഡ് താരം ഹ്യൂജ് ജാക്കമാനെ പോലുള്ള താരങ്ങളും ക്വഡന് പിന്തുണയുമായി രംഗത്തെത്തുകയുണ്ടായി. പുറമെ വിവിധ ഓഫറുകളുമായി നിരവധി സ്‌പോര്‍ട്‌സ് ടീമുകളും എത്തി. ക്വഡനെ പോലുള്ളവര്‍ അനുഭവിക്കുന്ന വേദന മനസ്സിലാക്കാന്‍ ലോകത്തിന് കഴിഞ്ഞുവെന്നാണ് അമ്മ യരാഖ ബെയില്‍സ് പറയുന്നത്. എന്നാല്‍ തന്റെ കുഞ്ഞിന്റെ വാക്കുകള്‍ക്ക് ഇത്രയേറെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ये à¤à¥€ पà¥�ें- ‘കുള്ളനെന്ന് വിളിച്ച് കൂട്ടുകാരുടെ പരിഹാസം’; കണ്ണീരോടെ കരഞ്ഞ് കൊന്നുതരുമോയെന്ന് ചോദിച്ച് കുഞ്ഞുവിദ്യാര്‍ഥി-വീഡിയോ വൈറല്‍
The Indigenous #NRLAllStars are behind you Quaden! 👊🏽❤️ pic.twitter.com/52RLy8SrSd
— NRL (@NRL) February 20, 2020
My 10 year old son Rocco has a message for #Quaden in Australia who has endured a horrible case of bullying. You are strong little man. So many people love you!!!! pic.twitter.com/wO49KABK51
— Jillian Barberie (@askjillian) February 21, 2020
This is my daughter Alessandra kind hearted message to Quaden. #stopbullying pic.twitter.com/lZtP5Fv03b
— Jenny Cornejo (@ButtStallion420) February 20, 2020
Adjust Story Font
16

