Quantcast

റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് കുഞ്ഞ് ക്വാഡന്‍; ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

അമ്മ യറാക്ക ബൈലസ് അതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിട്ടതോടെയാണ് ക്വാര്‍ഡന്‍ ചര്‍ച്ചാ വിഷയമാകുന്നത്

MediaOne Logo

Web Desk

  • Published:

    22 Feb 2020 9:29 PM IST

റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് കുഞ്ഞ് ക്വാഡന്‍; ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
X

ഉയരം കുറഞ്ഞതിന്‍റെ പേരില്‍ സഹപാഠികളില്‍ നിന്ന് കളിയാക്കല്‍ സഹിക്കവയ്യാതെ കരയുന്ന ഒമ്പത് വയസുകാരനായ ക്വാഡന്‍ എങ്ങും ചര്‍ച്ചാവിഷയമായിരുന്നു. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്നു വിളിച്ച് കളിയാക്കിയതിനെ തുടര്‍ന്ന് തന്നെയൊന്നു കൊന്നുതരുമോ എന്നുപോലും പറഞ്ഞാണ് ആ പിഞ്ചു ബാലന്‍ തന്‍റെ മാതാവിനോട് കരഞ്ഞ് അപേക്ഷിച്ചത്. അമ്മ യറാക്ക ബൈലസ് അതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിട്ടതോടെയാണ് ക്വാഡന്‍ ചര്‍ച്ചാ വിഷയമാകുന്നത്.

ലോകത്തിലെ പല കോണില്‍ നിന്നും ക്വാഡന് സഹായവും പിന്തുണയുമായും രംഗത്തെത്തിയത്. അതില്‍ നാഷണല്‍ റഗ്ബി ലീഗിലെ ഇന്‍റിജെന്‍സ് ഓള്‍ സ്റ്റാര്‍സ് എന്ന ടീമിന്‍റെ പിന്തുണയുമുണ്ടായിരുന്നു. ക്വീന്‍സ്‍ലാന്‍റിലെ ഗോള്‍ഡ് കോസില്‍ നടക്കുന്ന മത്സരത്തില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാന്‍ അവര്‍ ക്വാഡിനെ ക്ഷണിച്ചു. കായിക താരങ്ങള്‍ക്കൊപ്പം ഒരു ഹെഡ് സെറ്റും വച്ച് കയ്യിലൊരു റഗ്ബി ബോളും പിടിച്ച് ടീമിനെ നയിക്കുന്ന ക്വാഡിന്‍റെ ചിത്രം ഇന്ന് ആഘോഷമായിരിക്കുകയാണ്. ഇരു ടീമുകളിലെ താരങ്ങള്‍ക്കും കൈ കൊടുത്ത് മത്സരം മുഴുവന്‍ ആ കുഞ്ഞ് താരവും ഗാലറിയിലെ ആകര്‍ഷക ഘടകമായി.

TAGS :

Next Story