Quantcast

ലോകത്തെ ശക്തനായ ഭരണാധികാരിയുടെ കാര്‍; അറിയാം ട്രംപിന്റെ ബീസ്റ്റിനെ പറ്റി

കാറിനകത്ത് ഒരു റഫ്രിജറേറ്ററില്‍ ട്രംപിന് പരിക്ക് പറ്റിയാല്‍ ആവശ്യം വരുന്ന രക്തം സൂക്ഷിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    24 Feb 2020 5:51 PM IST

ലോകത്തെ ശക്തനായ ഭരണാധികാരിയുടെ കാര്‍; അറിയാം ട്രംപിന്റെ ബീസ്റ്റിനെ പറ്റി
X

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍‌ശനത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് ആണ്. കാഡിലാക് കമ്പനിയുടെ ലിമൂസിന്‍ വാഹനമായ ബീസ്റ്റ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വാഹനമെന്നാണ് അറിയപ്പെടുന്നത്.

ജനറല്‍ മോട്ടേഴ്സിന്‍റെ ആഡംബര കാര്‍ ബ്രാന്‍ഡായ കാഡിലാക് ആണ് റൊണാള്‍ഡ് റീഗന്‍റെ കാലം മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ഔദ്യോഗിക വാഹനം. ജോര്‍ജ് ബുഷിന്‍റെ കാലത്താണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക കാറിന് ‘ബീസ്റ്റ്’ എന്ന പേര് ലഭിക്കുന്നത്.

സാറ്റലൈറ്റ് ഫോണ്‍, പഞ്ചറാവാത്ത ടയറുകള്‍, ടിയര്‍ ഗാസ് തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഗ്ലാസ്, പമ്പ് ആക്ഷന്‍ തോക്കുകള്‍... ഇങ്ങനെ പോകുന്നു പ്രസിഡന്റിന്റെ കാറിന്റെ വിശേഷങ്ങള്‍. 9 ടണ്ണാണ് കാറിന്‍റെ ഭാരം. നിലവില്‍ ട്രംപ് ഉപയോഗിക്കുന്ന കാഡിലാക് 2014ലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കമ്മീഷന്‍ ചെയ്തത്.

കാറിനകത്തെ പല സവിശേഷതകളും ഇന്നും പുറത്തുള്ളവര്‍ക്ക് അജ്ഞാതമാണ്. കാറിനകത്ത് ഒരു റഫ്രിജറേറ്ററില്‍ ട്രംപിന് പരിക്ക് പറ്റിയാല്‍ ആവശ്യം വരുന്ന രക്തം സൂക്ഷിച്ചിട്ടുണ്ട്. വൈദ്യസഹായത്തിനുള്ള ഉപാധികള്‍ വേറെയും. ഷെവര്‍ലേ കോഡിയാക് ട്രക്കിന്‍റെ ഷാസിയാണ് ഈ കാറിനായി ഉപയോഗിച്ചിട്ടുള്ളത്. ബോംബാക്രമണമുണ്ടായാല്‍ പോലും കാര്‍ തകരാതിരിക്കാനാണിത്.

ഇതിന് വേണ്ടി സ്റ്റീല്‍, സെറാമിക്, ടൈറ്റാനിയം എന്നിവയുപയോഗിച്ച് കാറിന്‍റെ ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. കാറിന്‍റെ മുന്‍വശത്ത് ഗ്രനേഡ് ലോഞ്ചര്‍, ടിയര്‍ ഗ്യാസ് ഗണ്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. നൈറ്റ് വിഷന്‍ ക്യാമറ, ജി.പി.എസ് ട്രാക്കിങ് സിസ്റ്റം, ഡ്രൈവറുടെ കംപാര്‍ട്ട്മെന്‍റിനെ പ്രസിഡന്‍റിന്‍റെ സീറ്റുമായി വേര്‍തിരിക്കുന്ന ഗ്ലാസ് പാര്‍ട്ടീഷന്‍ എന്നിവയുണ്ട്. ഡ്രൈവറുടെ ഭാഗത്തെ വിന്‍ഡോ മാത്രമേ തുറക്കാന്‍ സാധിക്കൂ.

സ്ഫോടനം തടയാന്‍ പത രൂപത്തിലുള്ള ദ്രാവകം നിറച്ചതാണ് ഇന്ധന ടാങ്ക്. കാറിന്‍റെ ടയറുകള്‍ തകര്‍ന്നാലും ടയറിനകത്തുള്ള സ്റ്റീല്‍ റിം ഉപയോഗിച്ച് കാര്‍ മുന്നോട്ട് നീങ്ങും. ഈ കാറിന്‍റെ ഡ്രൈവര്‍ക്ക് പ്രതിസന്ധി ഘട്ടം നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. 180 ‍‍ഡിഗ്രിയില്‍ കാര്‍ വെട്ടിത്തിരിക്കാന‍് പ്രത്യേക വൈദഗ്ധ്യമുള്ളയാളാണ് ഡ്രൈവര്‍.

8 ഇഞ്ച് ഘനമുള്ള ഡോറുകള്‍, അഞ്ചിഞ്ച് കനമുള്ള ബോഡി... ഒരു വെടിയുണ്ടക്കും തുളക്കാനാകാത്ത ഈ കാറിനുള്ളില്‍ ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി സുരക്ഷിതനാണ്.

TAGS :

Next Story