മഹാതിർ മുഹമ്മദ് രാജി വെച്ചു
മഹാതിറിന്‍റെ പാർട്ടിയായ പ്രിബുമി ബെർസാതു, ഭരണകക്ഷിയിലെ പകതൻ ഹരപനുമായുള്ള സഖ്യം ഉപേക്ഷിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വെച്ചു. പുതിയ സർക്കാർ രൂപീകരിക്കാൻ നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് രാജി. മഹാതിർ തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. മഹാതിറിന്‍റെ പാർട്ടിയായ പ്രിബുമി ബെർസാതു, ഭരണകക്ഷിയിലെ പകതൻ ഹരപനുമായുള്ള സഖ്യം ഉപേക്ഷിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മഹാതിറിന്‍റെ പിൻഗാമിയെന്ന് അറിയപ്പെടുന്ന അൻവർ ഇബ്രാഹിമിനെ ഒഴിവാക്കി പ്രിബുമി ബെർസാതു പാർട്ടി പുതിയ സർക്കാർ രൂപീകരിക്കാൻ പദ്ധതിയിടുന്നതായുള്ള ഒരാഴ്ച നീണ്ട രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെയാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
Next Story
Adjust Story Font
16

