Quantcast

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി 

27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു.

MediaOne Logo

Web Desk

  • Published:

    26 Feb 2020 8:00 AM IST

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി 
X

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം വേണ്ടെന്നാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. ഇറാനില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ഇതിനോടകം മരണ സംഖ്യ 15 കടന്നു. ഇറാനിലെ രോഗബാധയുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

TAGS :

Next Story