Quantcast

ഇറാനില്‍ കൊറോണ വ്യാപിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍,ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി

പൗരൻമാർക്ക് ഇറാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പുറമെ അേങ്ങാട്ടുള്ള വിമാന സർവീസുകൾ എല്ലാ ഗൾഫ് രാജ്യങ്ങളും നിർത്തി വച്ചിരിക്കുകയാണിപ്പോൾ

MediaOne Logo

Web Desk

  • Published:

    26 Feb 2020 7:30 AM IST

ഇറാനില്‍ കൊറോണ വ്യാപിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍,ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി
X

ഇറാനിൽ നിന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഗൾഫ്. കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണ് രണ്ടു ദിവസത്തിനുള്ളിൽ കൊറോണ കേസുകൾ വർധിച്ചത്. പൗരൻമാർക്ക് ഇറാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പുറമെ അേങ്ങാട്ടുള്ള വിമാന സർവീസുകൾ എല്ലാ ഗൾഫ് രാജ്യങ്ങളും നിർത്തി വച്ചിരിക്കുകയാണിപ്പോൾ.

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ സ്ഥിരീകരിച്ച 150 ഓളം കൊറോണ കേസുകളും ഇറാനുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അയൽ രാജ്യമെന്ന നിലക്ക് ഇറാനിലെ കൊറോണ വ്യാപനം ആശങ്കയോടെയാണ് ഗൾഫ് രാജ്യങ്ങൾ വീക്ഷിക്കുന്നത്. മുൻകരുതൽ നടപടികൾ വിപുലപ്പെടുത്തി കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ രണ്ടു ദിവസത്തേക്ക് നിർത്തി വെച്ച ബഹ്റൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചക്കാലം അടച്ചിടാനും തീരുമാനിച്ചു. ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും യു.എ.ഇ നിർത്തി വെച്ചു. കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. ആശങ്ക വേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം ഗൾഫ് മേഖലയിൽ ആദ്യമായി െകാറോണ സ്ഥിരീകരിച്ച യു.എ.ഇയിൽ നില മെച്ചപ്പെട്ടു. പിന്നിട്ട രണ്ടു ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു പേരൊഴികെ ചികിൽസയിലുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

TAGS :

Next Story