റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ദ്വീപിലേക്ക് അയക്കാനുള്ള വിവാദതീരുമാനം മാറ്റി ബംഗ്ലാദേശ്
കാലവര്‍ഷക്കെടുതിക്ക് സാധ്യതയുള്ള ദ്വീപിലേക്ക് മനുഷ്യരെ അയക്കാനുള്ള തീരുമാനം നേരത്തെ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു

രാജ്യത്ത് അവശേഷിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ദ്വീപിലേക്ക് അയക്കാനുള്ള തീരുമാനം ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി. കാലവര്‍ഷക്കെടുതിക്ക് സാധ്യതയുള്ള ദ്വീപിലേക്ക് മനുഷ്യരെ അയക്കാനുള്ള തീരുമാനം നേരത്തെ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശില്‍ അവശേഷിക്കുന്നത്. ഭഷന്‍ ചാര്‍ ദ്വീപിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റാനായിരുന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം.
റോഹിങ്ക്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനുള്ള നയതന്ത്ര സംഭാഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദുരന്ത നിവാരണ സഹമന്ത്രി ഇനാമുര്‍റഹ്‍മാന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ നിലവില്‍ മ്യാന്മറും ബംഗ്ലാദേശും ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുള്ളതിനാല്‍ ഭൂരിഭാഗം പേരും മ്യാന്മറിലേക്ക് തിരിച്ചുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല.
2017 ല്‍ മ്യാന്മറിലെ സൈനിക അക്രമണത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരാണ് ഇവര്‍. ആക്രമണത്തില്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ദ്വീപിലേക്ക് മാറ്റാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഭാഗത്തുനിന്നും പ്രതിഷേധമുയര്‍ന്നതോടെയാണ് ബംഗ്ലാദേശ് തീരുമാനം മാറ്റിയത്. ഭഷന്‍ ചാര്‍ ദ്വീപില്‍ അഭയാര്‍ത്ഥികള്‍ക്ക് സൌകര്യമൊരുക്കുന്നതിനായി 280 ദശലക്ഷം ഡോളറാണ് ഇതിനകം ബംഗ്ലാദേശ് നാവികസേന ചെലവഴിച്ചിട്ടുള്ളത്.
Adjust Story Font
16

