Quantcast

ഇന്ത്യയിലെ കലാപം ആശങ്കാജനകം; സമാധാനം നിലനിര്‍ത്തണമെന്ന് യു.എന്‍

ഡല്‍ഹിയില്‍ നടക്കുന്ന കലാപം ആശങ്കാജനകമാണെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍

MediaOne Logo

Web Desk

  • Published:

    27 Feb 2020 10:53 AM IST

ഇന്ത്യയിലെ കലാപം ആശങ്കാജനകം; സമാധാനം നിലനിര്‍ത്തണമെന്ന് യു.എന്‍
X

ഡല്‍ഹി കലാപം ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍. പൌരന്‍മാര്‍ക്ക് സമാധാനപൂര്‍വ്വം പ്രതിഷേധിക്കാന്‍ ഇന്ത്യ അവസരമൊരുക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസും ആവശ്യപ്പെട്ടു. യു.എസ് കമ്മീഷന്‍റെ അഭിപ്രായ പ്രകടനം തെറ്റിദ്ധാരണാ ജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഡല്‍ഹിയിലെ കലാപം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും ജനങ്ങള്‍ ഭയന്ന് പലായനം ചെയ്യുന്നത് ആശങ്കാജനകമാണെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ പറഞ്ഞു. കലാപ സമയത്ത് ഡല്‍ഹി പൊലീസ് വേണ്ട രൂപത്തില്‍ ഇടപെട്ടില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ടോണി പെര്‍കിന്‍സ് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കലാപം ആശങ്കാജനകമാണെന്നും സമാധാനം നിലനിര്‍ത്തണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നും സുരക്ഷാ സേനകള്‍ സംയമനം പാലിക്കണമെന്നും ഗുട്ടറസ് പറഞ്ഞു.

എന്നാല്‍ അന്താരാഷ്ട്ര രംഗത്തുള്ള മുഴുവന്‍ വിമര്‍ശനങ്ങളെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി. യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍റെ അഭിപ്രായ പ്രകടനം തെറ്റിദ്ധാരണാ ജനകമാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം ഡല്‍ഹിയിലെ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണെന്നും പ്രതികരിച്ചു.

TAGS :

Next Story