Quantcast

കോവിഡ് 19: മരണം 3001; 67 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

ചൈനയില്‍ ഭീതി പടര്‍ത്തിയ കോവിഡ് 19 മറ്റു രാജ്യങ്ങളിലേക്ക് വേഗത്തില്‍ പടരുന്നത് ഭീതിയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

MediaOne Logo

Web Desk

  • Published:

    2 March 2020 6:22 AM IST

കോവിഡ് 19: മരണം 3001; 67 രാജ്യങ്ങളില്‍  വൈറസ് ബാധ സ്ഥിരീകരിച്ചു
X

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3001 ആയി. 67 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

ചൈനയില്‍ ഭീതി പടര്‍ത്തിയ കോവിഡ് 19 മറ്റു രാജ്യങ്ങളിലേക്ക് വേഗത്തില്‍ പടരുന്നത് ഭീതിയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 67 രാജ്യങ്ങളിലേക്ക് രോഗം ഇതിനകം വ്യാപിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്കോട്ട്‌ലന്റില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 30 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. സ്പെയിനില്‍ പുതിയതായി 26 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തായ്‌ലന്റിലാണ് ഏറ്റവും അവസാനത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. തായ്‌ലന്റിലെ ആദ്യ കോവിഡ് 19 മരണമാണിത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെങ്കിലും ചൈനയിലും കോവിഡ് 19 ഭീതി ഒഴിഞ്ഞിട്ടില്ല.

TAGS :

Next Story