കൊവിഡ് 19: അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു
67 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു. അമേരിക്കയിലെ കിങ് കൌണ്ടിയിലാണ് വൈറസ് ബാധിച്ച് 70കാരന്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ये à¤à¥€ पà¥�ें- കോവിഡ് 19: മരണം 3001; 67 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു
67 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്കോട്ട്‌ലന്റില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 30 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. സ്പെയിനില്‍ പുതിയതായി 26 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ये à¤à¥€ पà¥�ें- സൗദിയില്‍ കൊറോണയില്ല; വിവിധ വിമാനത്താവളങ്ങളില്‍ സ്ക്രീനിങ് മെഷീനുകള്‍
തായ്‌ലന്‍റില്‍ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി, എന്നീ രാജ്യങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാണ്. സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെങ്കിലും ചൈനയിലും കോവിഡ് 19 ഭീതി ഒഴിഞ്ഞിട്ടില്ല.
Next Story
Adjust Story Font
16

