Quantcast

അമേരിക്കന്‍ സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി

ഫെ​ബ്രു​വ​രി 29-നാ​ണ് അ​മേ​രി​ക്ക​യും താ​ലി​ബാ​നും സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്

MediaOne Logo

  • Published:

    2 March 2020 9:00 PM IST

അമേരിക്കന്‍ സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി
X

കഴിഞ്ഞദിവസം ദോഹയില്‍ വെച്ച് ഒപ്പുവെച്ച സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുമെന്നും വിദേശ സൈന്യങ്ങളെ അക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ‌ തടവുകാരെ വിട്ടുകൊടിക്കില്ലെന്ന അഫ്ഗാന്‍ സര്‍ക്കാരിന്‍റെ നിലപാടിനെ തുടര്‍ന്നാണ് താലിബാന്‍റെ നിലപാട് മാറ്റം

ഫെ​ബ്രു​വ​രി 29-നാ​ണ് അ​മേ​രി​ക്ക​യും താ​ലി​ബാ​നും സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. പ​തി​നെ​ട്ടു വ​ർ​ഷ​മാ​യി, യു​.എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ള്ള നാ​റ്റോ സൈ​നി​ക​രെ 14 മാ​സ​ത്തി​ന​കം പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് താ​ലി​ബാ​നു​മാ​യു​ണ്ടാ​യ ക​രാ​റി​ലെ മു​ഖ്യ വ്യ​വ​സ്ഥ. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഭാ​വി​ഭ​ര​ണം സം​ബ​ന്ധി​ച്ച് അ​ഫ്ഗാ​ൻ സ​ർ​ക്കാ​രും താ​ലി​ബാ​ൻ നേ​തൃ​ത്വ​വും മാ​ർ​ച്ചി​ൽ ച​ർ​ച്ച ആ​രം​ഭി​ക്കു​മെ​ന്നും ക​രാ​റി​ൽ പ​റ​യു​ന്നു​ണ്ട്. ക​രാ​ർ ഒ​പ്പി​ട്ട​തി​നു പി​ന്നാ​ലെ, അമേരിക്കയുടെ 5,000 സൈ​നി​ക​ർ മേ​യ് മാ​സ​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​മീ​പ​ഭാ​വി​യി​ൽ താ​ൻ താ​ലി​ബാ​ൻ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യു​എ​സും താ​ലി​ബാ​നും ത​മ്മി​ലു​ണ്ടാ​ക്കി​യ സ​മാ​ധാ​ന ക​രാ​റി​ൽ പ​റ​യു​ന്ന​തു പോ​ലെ അ​ഫ്ഗാ​ൻ സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള താ​ലി​ബാ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി ക​ഴി​ഞ്ഞ ദി​വ​സം നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ദോ​ഹ​യി​ൽ താ​ലി​ബാ​ൻ -യു​എ​സ് പ്ര​തി​നി​ധി​ക​ൾ ക​രാ​റൊ​പ്പി​ട്ട് 24 മ​ണി​ക്കൂ​ർ തി​ക​യും മു​ന്പാ​ണ് ഗ​നി ഈ ​നി​ല​പാ​ടെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ലി​ബാ​ന്‍റെ പി​ൻ​മാ​റ​ൽ പ്ര​ഖ്യാ​പ​നം.

Next Story