സിറിയയിലെ ഇദ്‍ലിബില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച സിറിയ നടത്തിയ ആക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സിറിയക്ക് നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച സിറിയ നടത്തിയ ആക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
സിറിയയിലെ ഇദ്‍ലിബിനു നേരെയായിരുന്നു തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണം. ജബല്‍ അല്‍ സൈവിയ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ ആക്രമണം.
തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ സിറിയയിലെ ഇദ്‍ലിബ് മേഖല വിമതര്‍ കയ്യടക്കിയിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് സിറിയയുടെ ശ്രമം. സിറിയക്ക് റഷ്യയുടെ പിന്തുണയുമുണ്ട്. തുര്‍ക്കി സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങണമെന്ന് തുര്‍ക്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് തുര്‍ക്കി മുന്നറിയിപ്പും നല്‍കിയിരുന്നു.
Adjust Story Font
16

