Quantcast

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    11 March 2020 1:03 PM IST

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു
X

കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 4299 ആയി. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമാണ്. ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു.

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. ഇതുവരെ 1,19233 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 4299 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3136 പേര്‍ മരിച്ച ചൈനയിലാണ് മരണസംഖ്യ കൂടുതല്‍. എന്നാല്‍ ഇവിടെ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

ഇറ്റലിയില്‍ 631 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനക്ക് പുറത്ത് കൂടുതല്‍ മരണവും വൈറസ് ബാധയും ഇറ്റലിയിലാണ്. ഇറാനില്‍ മരണസംഖ്യ 242 ആയി. ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗള്‍ഫ് രാഷ്ട്രങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ 26 പേർക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു. ഇവരിൽ നിരവധി പ്രവാസികളുമുണ്ട്. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികളിലേക്ക് സൌദി അറേബ്യ കടന്നു.

TAGS :

Next Story