ഇന്ന് മാര്‍ച്ച് 12; കൊക്കോകോള കുപ്പിയിലായിട്ട് 126 വര്‍ഷം
കാര്‍ബണേറ്റ് ചെയ്യപ്പെട്ട പാനീയമാണ് കൊക്ക കോള. അമേരിക്കയിലെ അറ്റ്‍ലാന്‍ഡയിലാണ് കമ്പനിയുടെ ആസ്ഥാനം.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരണത്തിലുള്ള പാനീയമാണ് കൊക്കോകോള. 1894 മാര്‍ച്ച് 12 നാണ് കൊക്ക കോള ആദ്യമായി കുപ്പിയിലാക്കി വിപണനം ആരംഭിച്ചത്.
കാര്‍ബണേറ്റ് ചെയ്യപ്പെട്ട പാനീയമാണ് കൊക്ക കോള. അമേരിക്കയിലെ അറ്റ്‍ലാന്‍ഡയിലാണ് കമ്പനിയുടെ ആസ്ഥാനം. 1884 ജോണ്‍ പെംബര്‍ട്ടണാണ് ആദ്യമായി ഈ പാനീയം ഉണ്ടാക്കുന്നത്. തുടക്കത്തില്‍ ഇത് തലവേദനക്കുള്ള ഒരു മരുന്നായാണ് അവതരിപ്പിച്ചത്. പിന്നീട് ഇതില്‍ നിന്ന് ആല്‍ക്കഹോള്‍ ഒഴിവാക്കി കൊക്ക-കോള എന്ന് നാമകരണം ചെയ്തു.
ജോണ്‍ പെംബര്‍ട്ടണ്‍ ഈ പാനീയം പ്രചരിപ്പിക്കുന്നതിലും അതില്‍ വിജയം നേടുന്നതിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തിൽ നിന്നും, ഇതിന്റെ ഉടമസ്ഥാവകാശം അസാ കാൻഡ്ലെർ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇതിന് ശേഷം ഉടമസ്ഥാവകാശത്തെ ചൊല്ലി വലിയ തര്‍ക്കങ്ങളും നിയമയുദ്ധങ്ങളും വരെ ഉണ്ടായി. അസാ കാൻഡ്ലെറുടെ കമ്പനിയാണ് ഇപ്പോഴും കൊക്ക-കോളയുടെ ഉടമസ്ഥർ. കാൻഡ്ലെറുടെയും, അദ്ദേഹത്തെ പിന്തുടർന്ന റോബെർട് വൂഡ്രഫ് മുതലായവരുടെയും ശ്രമം, കൊക്ക-കോളയെ അമേരിക്യൻ ഐക്യ നാടുകളിലെയും, പിന്നീട് ലോകത്തിലേത്തന്നെയും മുൻനിരയിൽ എത്തിച്ചു.
1885-ൽ ജോൺ പെംബെർട്ട്ണിന്റെ വ്യാപാരപങ്കാളിയായ ഫ്രാങ്ക് മേസൺ റോബിൻസൺ ആണ് കൊക്ക-കോള എന്ന വ്യാപാര നാമം രൂപപ്പെടുത്തിയതും ലോഗോ ഉണ്ടാക്കിയതും. 1894, മാർച്ച് 12നാണ്, ആദ്യമായി കൊക്ക-കോള കുപ്പികളിൽ നിറച്ചു വിൽക്കാൻ തുടങ്ങിയത്.
ഇപ്പോൾ കാണുന്ന കുപ്പി 1915 -ലാണ് പുറത്തുവരുന്നത്.ആഗോള തലത്തില്‍ വലിയ തോതില്‍ പ്രചാരണം നേടി. വിവിധ രുചികളിലും പേരുകളിലും അതിന്റെ ഉപ ഉല്‍പന്നങ്ങളും പുറത്തിറങ്ങി. സിനിമാ, കായിക താരങ്ങളിലൂടെ ജനങ്ങളിലേക്ക് കൊക്ക കോള എന്ന പേര് അനായാസം കയറിപ്പറ്റി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചു. ജലചൂഷണത്തിന്റെ പേരില്‍ കേരളത്തിലുള്‍പ്പെടെ കമ്പനിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. കോളയുടെ ഉപയോഗത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനി പല കോണുകളില്‍ നിന്നും പ്രതിഷേധവും നേരിട്ട് കൊണ്ടിരിക്കുന്നു.
Adjust Story Font
16

