Quantcast

ഓസ്കാര്‍ ജേതാവ് ടോം ഹാന്‍ക്‌സിനും ഭാര്യ റിറ്റ വില്‍സണിനും കോവിഡ് സ്ഥിരീകരിച്ചു

ടോം ഹാന്‍ക്‌സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    12 March 2020 11:51 AM IST

ഓസ്കാര്‍ ജേതാവ് ടോം ഹാന്‍ക്‌സിനും ഭാര്യ റിറ്റ വില്‍സണിനും കോവിഡ് സ്ഥിരീകരിച്ചു
X

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ നടന്‍ ടോം ഹാന്‍ക്‌സിനും ഭാര്യ റിറ്റ വില്‍സണിനും കോവിഡ് സ്ഥിരീകരിച്ചു. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‍ലാ‌ന്‍റില്‍ സിനിമ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ടോം ഹാന്‍ക്‌സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. താനും ഭാര്യ റിറ്റയും ആസ്ത്രലിയയിലാണെന്നും ക്ഷീണവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായിരിക്കുകയാണെന്നും അദ്ദേഹം എഴുതി.

ഇനി മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ടോം ഹാന്‍ക്സിനും ഭാര്യ റിറ്റ വില്‍സണുമായും ഇടപഴകിയവര്‍ സ്വയം ഐസലേഷന് വിധേയമാവണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story