Quantcast

കോവിഡ് 19; മരണസംഖ്യ 4971 ആയി, ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതം

ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    13 March 2020 6:55 AM IST

കോവിഡ് 19; മരണസംഖ്യ 4971 ആയി, ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതം
X

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. 125 രാജ്യങ്ങളിലായി 134558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും കോവിഡ് നിരീക്ഷണത്തിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥന് ഫൈബിയോ വജ്ഗാര്‍ട്ടിന് വൈറസ് ബാധ സ്ഥിരീകരിച്ചു. യൂറോപ്പില്‍ ബ്രിട്ടനൊഴികെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് അമേരിക്ക 30 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.

സൌത്ത് കൊറിയയിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുകയാണ്. രോഗബാധ നേരിടാന്‍ ഇറാന്‍ അഞ്ച് ബില്യണ്‍ ഡോളര്‍ ഐ.എം.എഫിനോട് അടിയന്തര സഹായം ചോദിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. കോവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫോണ്‍ സംഭാഷണം നടത്തി.

TAGS :

Next Story