ഭാര്യക്ക് കൊറോണ രോഗലക്ഷണങ്ങള്‍; കനേഡിയന്‍ പ്രധാനമന്ത്രി ഐസൊലേഷനില്‍
കനേഡിയയില്‍ ഇതുവരെ 103 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഭാര്യയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വരുംദിവസങ്ങളിലുള്ള എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് ഭാര്യ ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയത്.
കനേഡിയയില്‍ ഇതുവരെ 103 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

