വീണ്ടും മിസെെൽ പരീക്ഷണവുമായി ഉത്തര കൊറിയ
ഉത്തര കൊറിയയുടെ പ്യോൻഗാൻ പ്രവിശ്യയിലാണ് മിസെെൽ പരീക്ഷണം നടത്തിയതെന്നാണ് ന്യൂയോർക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്

കോവിഡ് ഭീതിക്കിടെ മിസെെൽ പരീക്ഷണവുമായി ഉത്തര കൊറിയ. കൊറിയയുടെ കിഴക്കൻ തീരത്ത് രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസെെലുകൾ ഉത്തര കൊറിയ പരീക്ഷച്ചതായി ദക്ഷിണ കൊറിയന്‍ സേനയെ ഉദ്ധരിച്ച് ന്യൂയോർക് ടെെംസ് റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനിടെ മൂന്നാമത്തെ മിസെെൽ പരീക്ഷണമാണിതെന്നും ദക്ഷിണ കൊറിയൻ സെെന്യം അറിയിച്ചു.
North Korea launched 2 short-range ballistic missiles off its east coast on Saturday in the country’s third weapons test this month, the South Korean military said. https://t.co/FEVo3yg7Yy
— The New York Times (@nytimes) March 21, 2020
ഉത്തര കൊറിയയുടെ പ്യോൻഗാൻ പ്രവിശ്യയിലാണ് മിസെെൽ പരീക്ഷണം നടത്തിയതെന്നാണ് ന്യൂയോർക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്. തീർത്തും അനുചിതമായ നേരത്താണ് ഉത്തര കൊറിയ മിസെെൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. 255 മെെൽ ദൂരത്തിൽ നടത്തിയ പരീക്ഷണം ജപ്പാൻ - ഉത്തര കൊറിയൻ അതിർത്തിയിൽ വരുന്ന സമുദ്രഭാഗത്തേക്കാണ് വിക്ഷേപണം നടത്തിയത്. മിസെെലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് സെെന്യം പറയുന്നത്.
ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ നിലനിനിൽക്കുന്ന കൊറിയയിൽ നിന്നുള്ള രോഗവിവരം സർക്കാർ മറച്ചുവെക്കുന്നതായി സന്നദ്ധ സംഘടനകൾ അറിയിക്കുന്നു. വെെറസ് പ്രതിരോധത്തിനായി ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വിദേശികൾ ഉൾപ്പടെ ക്വാറന്റയിനിലുണ്ടായിരുന്ന 2,500 പേരെ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ റിലീസ് ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16

