Quantcast

കൊറോണ; യുവാക്കള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

വിരുന്നില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതിന് തൊട്ടു പിന്നാലെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്

MediaOne Logo

  • Published:

    21 March 2020 3:53 PM IST

കൊറോണ; യുവാക്കള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
X

കൊറോണ വൈറസ് യുവാക്കളേയും ബാധിക്കാമെന്നും ജീവന്‍ അപകടത്തിലാക്കാമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. അതിനാല്‍ യുവാക്കള്‍ പ്രായം ചെന്നവരും അനാരോഗ്യമുള്ളവരുമുള്‍പ്പെടെ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. വിരുന്നില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതിന് തൊട്ടു പിന്നാലെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

'നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്കൊരു സന്ദേശമുണ്ട്. നിങ്ങള്‍ അജയ്യരല്ല. നിങ്ങളേയും വൈറസ് കീഴടക്കാം. ദിവസങ്ങളോളം ആശുപത്രിയയില്‍ തളച്ചിടാനോ ജീവന്‍ നഷ്ടപ്പെടുത്താനോ ഈ വൈറസിന് കഴിയും. ഒരു പക്ഷെ നിങ്ങളെ ബാധിച്ചില്ലെങ്കിലും മറ്റൊരാളുടെ മരണത്തിന് നിങ്ങള്‍ കാരണമായേക്കാം. അതിനാല്‍ എവിടെയൊക്കെ സഞ്ചരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. പ്രായമുള്ളവരിലാണ് സാധ്യത കൂടുതലെങ്കിലും യുവാക്കളും കുട്ടികളും വൈറസ് ബാധയില്‍ നിന്ന് സുരക്ഷിതരല്ല. ലോകത്താകമാനം നിരീക്ഷണത്തിലുള്ളതും വൈറസ് ബാധ ഗുരുതരമായതുമായവരില്‍ ഭൂരിഭാഗം 50 വയസിന് താഴെയുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

രണ്ടു ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണെന്നതും പതിനായിരത്തിലധികം പേര്‍ മരിച്ചതും ചരിത്രത്തിലെ ദുഃഖകരമായ പ്രധാനസംഭവമാണ്'. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജനറല്‍ തെദ്രോസ് അദനോം ഗുട്ടറോസസ് പറഞ്ഞു.

TAGS :

Next Story