Quantcast

കൂട്ടമരണത്തില്‍ വിറങ്ങലിച്ച് ഇറ്റലി; ശനിയാഴ്ച്ച 793 മരണം, ആകെ 4825

കോവിഡ് 19 പൊട്ടി പുറപ്പെട്ട ശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണം(793 പേര്‍) രേഖപ്പെടുത്തുന്ന രാജ്യമായി ശനിയാഴ്ച്ച ഇറ്റലി മാറി

MediaOne Logo

Web Desk

  • Published:

    22 March 2020 11:46 AM IST

കൂട്ടമരണത്തില്‍ വിറങ്ങലിച്ച് ഇറ്റലി; ശനിയാഴ്ച്ച 793 മരണം, ആകെ 4825
X

കൊറോണ വൈറസിന്റെ ആഗോള തലസ്ഥാനം ചൈനയില്‍ നിന്നും ഇറ്റലിയിലേക്ക് മാറിയിരിക്കുകയാണ്. കോവിഡ് 19 പൊട്ടി പുറപ്പെട്ട ശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണം(793 പേര്‍) രേഖപ്പെടുത്തുന്ന രാജ്യമായി ശനിയാഴ്ച്ച ഇറ്റലി മാറി. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 4825 ആയി കുതിച്ചുയര്‍ന്നു. ലോകവ്യാപകമായി സംഭവിച്ച കോവിഡ് 19 മരണങ്ങളില്‍ മൂന്നിലൊന്ന് ഭാഗത്തേക്കാള്‍ കൂടുതലാണിത്.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇറ്റലി കൂട്ടമരണങ്ങളുടെ കാര്യത്തില്‍ റെക്കോഡിടുന്നത്. വെള്ളിയാഴ്ച്ച 627 പേരാണ് മരിച്ചതെങ്കില്‍ ശനിയാഴ്ച്ച അത് 793 പേരായി ഉയരുകയാണുണ്ടായത്. കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ ഇറ്റലിയില്‍ അവശ്യ സേവനങ്ങളും വസ്തുക്കളുമല്ലാത്ത എല്ലാത്തിന്റേയും ഉത്പാദനവും വിതരണവും നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോന്റെ ഉത്തരവിട്ടു. അര്‍ധരാത്രി ടെലിവിഷനിലൂടെ നാടകീയമായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കോവിഡ് 19 ബാധയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ये भी पà¥�ें- ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ ഇറ്റലി സൈന്യത്തെ വിളിച്ചു 

കൊറോണ മരണത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച്ച ഇറ്റലി ചൈനയെ മറികടന്നിരുന്നു. ആറ് കോടിയോളം ജനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇവിടെ വീട്ടു തടങ്കലിലാണ്. വെള്ളി ശനി ദിവസങ്ങളില്‍ മാത്രം 1420 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇറ്റലിയിലെ കോവിഡ് 19 ബാധിതര്‍ 6557 എണ്ണം കൂടി വര്‍ധിച്ച് ശനിയാഴ്ച്ച 53578 ആയിട്ടുണ്ട്. രോഗികള്‍ക്ക് ചികിത്സ ഉറപ്പിക്കാന്‍ പോലും സാധിക്കാതെ വിഷമിക്കുന്ന ഇറ്റലിയിലെ ആശുപത്രികളുടെ നില ഇത് കൂടുതല്‍ വഷളാക്കും.

ये भी पà¥�ें- കോവിഡ് 19: മരണത്തില്‍ ഇറ്റലി ചൈനയെ മറികടന്നു

വടക്കന്‍ ഇറ്റലിയിലെ നഗരങ്ങളിലാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലും മിലാനിലും മാത്രം മരണസംഖ്യ മൂവായിരത്തിലേറെയാണ്. ചൈനയിലെ ഔദ്യോഗിക മരണസംഖ്യയെ കവച്ചുവെക്കുന്നതാണ് വടക്കന്‍ ഇറ്റലിയില്‍ കൊറോണ മൂലമുണ്ടായിരിക്കുന്ന മരണങ്ങള്‍. മരണ നിരക്ക് എട്ട് ശതമാനത്തോളമാണെന്നതും ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നുണ്ട്.

TAGS :

Next Story