കൊറോണ ഭീതിയില്‍ കൊളംബിയന്‍ ജയിലുകളില്‍ കലാപം; 23 മരണം
കലാപത്തിനു പിന്നാലെ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതോടെ ജയില്‍ അധികൃതര്‍ വെടിവെച്ചതാണ് മരണങ്ങളില്‍ കലാശിച്ചത്...

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന ഭീതിയെ തുടര്‍ന്ന് കൊളംബിയയിലെ ജയിലുകളില്‍ കലാപം. ബൊഗോട്ടയിലെ വിവിധ ജയിലുകളിലായി 23 പേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
'ബൊഗോട്ടയിലെ ലാ മോഡെല്ലോ ജയിലില്‍ കഴിഞ്ഞ ദിവസം രാത്രി തടവുകാര്‍ വലിയ തോതില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. രാജ്യവ്യാപകമായി ജയിലുകളില്‍ കലാപത്തിന്റെ അന്തരീക്ഷമാണുള്ളത്'' കൊളംബിയന്‍ നിയമമന്ത്രി മാര്‍ഗരിത്ത കാബെല്ലോ പറഞ്ഞു. ജയിലുകളിലെ കലാപങ്ങളില്‍ ഏഴ് ജയില്‍ ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ये à¤à¥€ पà¥�ें- കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം
കൊളംബിയയില്‍ കോവിഡ് 19 ബാധിച്ച് രണ്ട് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയിലുകളിലെ അന്തരീക്ഷം കൂടുതല്‍ മോശമായത്. അഞ്ച് കോടിയോളം ജനസംഖ്യയുള്ള കൊളംബിയ കൊറോണ ഭീതിയെ തുടര്‍ന്ന് മൂന്ന് ആഴ്ച്ചയിലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ അടക്കുകയും ജനങ്ങളോട് വീടുകളില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍.
ये à¤à¥€ पà¥�ें- ഒളിംപിക്‌സ് നീട്ടിയേക്കും, അന്തിമതീരുമാനത്തിന് ഐ.ഒ.സി
തടവുകാരെ കുത്തിനിറച്ചിരിക്കുന്ന കൊളംബിയന്‍ ജയിലുകളില്‍ കൊറോണ വൈറസ് ബാധയുണ്ടായാല്‍ കൂട്ടക്കുരുതി സംഭവിക്കുമെന്ന പ്രചാരണങ്ങള്‍ ശക്തമായിരുന്നു. തടവുകാരെ ബന്ധുക്കളും സുഹൃത്തുക്കളും കാണുന്നതിനും നിയന്ത്രണങ്ങള്‍ വന്നിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ കൊട്ടിക്കൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കാന്‍ കൊളംബിയന്‍ ജയിലുകളിലെതടവുകാര്‍ തീരുമാനിച്ചിരുന്നു. ഈ പ്രതിഷേധങ്ങളാണ് കലാപത്തില്‍ അവസാനിച്ചത്.
Adjust Story Font
16

