ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710; നാല്‍പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൌണില്‍
ഇറ്റലിയില്‍ 60,000 രോഗികള്‍. മരണം 5500 കടന്നു. ഇന്നലെ മാത്രം 651 മരണം.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710 ആയി. മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. നിലവിലുള്ള രോഗികളില്‍ പകുതിയോളം യൂറോപ്യന്‍ രാജ്യങ്ങളിലാണ്.
നാല്‍പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൌണിലാണ്. ഇറ്റലിയില്‍ 60,000 രോഗികള്‍. മരണം 5500 കടന്നു. ഇന്നലെ മാത്രം 651 മരണം. സ്പെയിനില്‍ 28,768 രോഗികള്‍. ഇന്നലെ മാത്രം 3100 പുതിയ കേസുകള്‍. ഇന്നലെ സ്പെയിനില്‍ മരിച്ചത് 375 പേര്‍. അമേരിക്കയില്‍ ഇന്നലെ മാത്രം 9300 പേര്‍ രോഗബാധിതരായി. മരണം 450 കടന്നു. ആകെ രോഗികള്‍ 34,673. ബ്രിട്ടനിലും ഇറ്റലിയുടെ സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പു നല്‍കി.
ഫ്രാന്‍സ്- യു.കെ അതിര്‍ത്തി അടക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സ് 674, ജര്‍മനി 94 ,ഇറാന്‍ 1685, ദക്ഷിണ കൊറിയ 111, നെതര്‍ലാന്‍ഡ് 98 എന്നിങ്ങനെയാണ് മരണനിരക്ക്. ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍ ക്വാറന്റൈനിലാണ്. ഓസ്‍ട്രേലിയയും ന്യൂസിലാന്‍ഡും നിയന്ത്രണങ്ങള്‍ ശക്തമാക്കി.
Adjust Story Font
16

