ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ ഒരാള്‍ മരിച്ചു
കോവിഡ് ബാധയുള്ള വ്യക്തിയുമായി സമ്പര്‍കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ ക്ലോറോക്വിന്‍ കഴിച്ചത്

കോവിഡ് 19 ഭേദമാക്കാന്‍ ശേഷിയുള്ള മരുന്നെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ ഒരാള്‍ മരിച്ചു. ഈ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മലേറിയക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ കോവിഡിനെ മാറ്റില്ലെന്നും അത് മരണത്തിന് വരെ കാരണമാകാമെന്നുമുള്ള മുന്നറിയിപ്പുകള്‍ ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരുന്നു.
കോവിഡ് ബാധയുള്ള വ്യക്തിയുമായി സമ്പര്‍കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ ക്ലോറോക്വിന്‍ കഴിച്ചത്. അക്വേറിയം ശുചിയാക്കാന്‍ വാങ്ങിയതായിരുന്ന ക്ലോറോക്വിന്‍ ഫോസ്ഫൈറ്റാണ് ഇരുവരും കഴിച്ചത്. മരുന്ന് കഴിച്ച ശേഷം ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മണ്ടത്തരമാണെന്നും ആളുകള്‍ വിഡ്ഢിത്തരം ചെയ്യരുതെന്നും പല ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് സ്വയം ചികിത്സ ചെയ്യരുതെന്നും അറിയിപ്പുണ്ട്. മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.
Adjust Story Font
16

