Quantcast

വരാന്‍ പോകുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ സമയം, കരുതിയിരിക്കുക; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി നെസ്‍ലെ

ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് ഷ്നൈഡര്‍ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    24 March 2020 1:11 PM IST

വരാന്‍ പോകുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ സമയം, കരുതിയിരിക്കുക; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി നെസ്‍ലെ
X

കോവിഡ് 19ന്റെ പശ്ഛാത്തലത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഭക്ഷണ മേഖലയിലെ ആഗോള ഭീമനായ നെസ്‍ലെ. ഏറ്റവും ബുദ്ധിമുട്ടേറിയ സമയമാണ് വരാന്‍ പോകുന്നതെന്നും ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് ഷ്നൈഡര്‍ വ്യക്തമാക്കി.

''വളരെയധികം കഠിനാധ്വാനം വേണ്ട സമയമാണിത്, നമുക്കേറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്'' ഷ്നൈഡര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കോളൂ, അത് ആഞ്ഞടിക്കുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്ക് ചെയ്ത ഉൽപ്പന്നങ്ങളായ മാഗി സൂപ്പ്, കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ, നെസ്‌കഫെ ഇന്‍സ്റ്റന്റ് കോഫി എന്നിവയ്ക്ക് പേരുകേട്ട നെസ്‌ലെക്ക് ലോകമെമ്പാടുമായി 290,000 ജീവനക്കാരുണ്ട്.

ബിസിനസ് ആവശ്യങ്ങൾക്കായി നടത്തുന്ന അന്താരാഷ്ട്ര യാത്ര ഫെബ്രുവരി അവസാനത്തോടെ നിര്‍ത്തിവച്ചിട്ടുണ്ടെന്നും ഫാക്ടറികൾ, ഓഫീസുകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവയിൽ അധിക സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബിസിനസ് നിലനിര്‍ത്തുന്നതിന് എല്ലാ ജീവനക്കാരുടെയും പ്രതിബദ്ധതയും അച്ചടക്കവും ആവശ്യമാണെന്ന് നെസ്‍ലൈ സി.ഇ.ഒ പറഞ്ഞു. ഉല്‍പാദനവും വിതരണവും സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണെന്നും വൈറസ് ഇതുവരെ ബാധിക്കാത്ത സ്ഥലങ്ങളില്‍ നെസ്ലേ ഉല്‍പന്നങ്ങളുടെ വിതരണത്തിനുള്ള സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story