കോവിഡ് 19; അമേരിക്കയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് പതിനായിരം പേര്‍ക്ക്
ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,700 ആയി

കോവിഡ് വ്യാപനത്തിന്റെ തോത് ദിവസം തോറും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകം അതീവജാഗ്രത പുലര്‍ത്തുമ്പോഴും പിടിതരാതെ കൊറോണ വൈറസ് പടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് പതിനായിരം പേര്‍ക്കാണ്. കഴിഞ്ഞ ഒരു ദിവസത്തെ കണക്കാണിത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,700 ആയി. മരണസംഖ്യ 600 കടന്നു. ഇന്നലെ മാത്രം 130 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിച്ച രണ്ട് പേരില്‍ ഒരാള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ളവരായിരിക്കും. തിങ്കളാഴ്ച മാത്രം 5,085 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ നിന്നുള്ള കോവിഡ് ബാധിതരുടെ എണ്ണം 20,875 ആയി.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന നഗരമാണ് ന്യൂയോർക്ക്. ഇവിടെ 157 ഓളം ആളുകൾ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 43 കോവിഡ് മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കിലെ കോവിഡ് ബാധിതരുടെ എണ്ണം വരുംദിവസങ്ങളില്‍ ഉയരുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കി.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പതിനാറായിരം കടന്നു. ഇറ്റലിയെ ആണ് കോവിഡ് ഏറ്റവും കൂടുതല്‍ പിടിച്ചുലച്ചിരിക്കുന്നത്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 601 പേരാണ് മരണമടഞ്ഞത്. സ്പെയിനിലെയും സ്ഥിതി ഒട്ടും ആശ്വാസകരമല്ല, 539 പേരാണ് കോവിഡ് ബാധയേറ്റ് 24 മണിക്കൂറിനിടെ മരിച്ചത്. ലോകത്താകെ മൂന്നര ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16

