വസൂരിയേയും പോളിയോയേയും തുരത്തിയ ഇന്ത്യക്ക് കൊറോണയേയും തോല്‍പിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയെപോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലായിരിക്കും കൊറോണ വൈറസ് ഏറെ വ്യാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്...

വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും തുരത്താനാകുമെന്ന് ലോകാരോഗ്യ സംഘടന.ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാനാണ് കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ശേഷിയുണ്ടെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്.
'കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ട പ്രദേശങ്ങളിലെല്ലാം ലാബുകളുടെ ആവശ്യം പ്രകടമായിരുന്നു. ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കോവിഡ് 19 രോഗം ഏറെ ഭീഷണി ഉയര്‍ത്തുക. പോളിയോക്കും വസൂരിക്കുമെതിരായ പോരാട്ടം മുന്നില്‍ നിന്നു നയിച്ച രാജ്യങ്ങളിലൊണ് ഇന്ത്യ. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ട്'എന്നായിരുന്നു പ്രതിദിന വാര്‍ത്താസമ്മേളനത്തിനിടെ മൈക്കല്‍ ജെ റയാന്റെ പരാമര്‍ശം.
ये à¤à¥€ पà¥�ें- കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം
എളുപ്പവഴികളൊന്നും നമുക്ക് മുന്നിലില്ല. രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നേരത്തെയും ലോകത്തിന് മാതൃകയായിട്ടുള്ള ഇന്ത്യ ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലോകാരോഗ്യസംഘടനയുടെ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
ये à¤à¥€ पà¥�ें- കൊറോണയെ തോല്‍പിക്കാന്‍ അടച്ചുപൂട്ടല്‍ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് ഇതുവരെ 3.80ലക്ഷത്തിലേറെ പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 16500ലേറെയാണ് മരണം. ഇന്ത്യയില്‍ ഇതുവരെ 499 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ പത്തിലെത്തുകയും ചെയ്തു. സമൂഹവ്യാപനം തടയുന്നതിന് രാജ്യത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
Adjust Story Font
16

