Quantcast

വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍; രണ്ട് മാസത്തെ ലോക് ഡൌണിന് ശേഷം നിരത്തുകളില്‍ ബസുകളിറങ്ങി

ഡ്രൈവറെ കൂടാതെ ഒരു സേഫ്റ്റി സൂപ്പര്‍വൈസറും ഓരോ ബസിലുമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    25 March 2020 4:14 PM IST

വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍; രണ്ട് മാസത്തെ ലോക് ഡൌണിന് ശേഷം നിരത്തുകളില്‍ ബസുകളിറങ്ങി
X

Representative image

കൊറോണ വൈറസ് നാശം വിതച്ച ചൈനയിലെ വുഹാന്‍ പതിയെ നിയന്ത്രണങ്ങളില്‍ നിന്നും എഴുന്നേല്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി വുഹാനിലെ നിരത്തുകളിലൂടെ ബസ് ഓടിയിരിക്കുകയാണ്. നീണ്ട് രണ്ട് മാസത്തെ ലോക്ക് ഡൌണിന് ശേഷമാണ് ഒരു ബസ് റോഡിലിറങ്ങുന്നത്. ഹാങ്കു റയില്‍വെ സ്റ്റേഷനടുത്ത് നിന്നും ബുധനാഴ്ച പുലര്‍ച്ചെ 5.25നാണ് ബസ് സര്‍വീസ് തുടങ്ങിയത്.

ये भी पà¥�ें- ചൈന വുഹാനിലെ നിയന്ത്രണങ്ങള്‍ കുറക്കുന്നു, പുതിയ തലവേദനയായി കൊറോണയുടെ രണ്ടാം വരവ്

ഡ്രൈവറെ കൂടാതെ ഒരു സേഫ്റ്റി സൂപ്പര്‍വൈസറും ഓരോ ബസിലുമുണ്ടായിരുന്നു. യാത്രക്കാരുടെ ആരോഗ്യം പരിശോധിക്കുകയാണ് ഇദ്ദേഹത്തിന്റെ ചുമതല.

യാത്രക്കാര്‍ സ്മാർട്ട്‌ഫോണുകൾക്ക് പകരം ആരോഗ്യ അധികൃതർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് അവർക്കൊപ്പം കൊണ്ടുവരണമെന്ന് വുചാങ് റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിൽ നിന്ന് പുറപ്പെടുന്ന ബസ് നമ്പർ 511 ലെ സുരക്ഷാ സൂപ്പർവൈസർ ഷുവോ ജിങ്‌ജിംഗ് പറഞ്ഞു.

ये भी पà¥�ें- ചൈന കോവിഡിനെ അതിജീവിക്കുന്നതെങ്ങനെ?

ചൈനയിലെ ഏറ്റവും തിരക്കേറിയ നഗരമാണ് ഹുബേ പ്രവിശ്യയിലുള്ള വുഹാന്‍. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയത്. ജനുവരി 23 മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുഗതാഗത സംവിധാനങ്ങളും ട്രയിനുകളും വിമാന സര്‍വീസുകളുമെല്ലാം നിര്‍ത്തലാക്കിയിരുന്നു.

വുഹാൻ നഗരം ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ രോഗബാധയില്ലാത്ത ആരോഗ്യമുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. ഹുബെയിലുള്ളവർക്ക് പുറത്തിറങ്ങാൻ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോഴും വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങൾക്ക് ഏപ്രിൽ എട്ടു വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. എങ്കിലും രണ്ടു മാസത്തോളം വീടുകളിൽ നിന്ന് പുറത്തിറങ്ങാനാകാതിരിക്കുന്ന അവിടുത്തെ ജനതയ്ക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

TAGS :

Next Story