Quantcast

മാര്‍ച്ച് മൂന്നിന് ആദ്യമരണം,17 ദിവസത്തിനിടെ 1000; 2000ത്തിലെത്താന്‍ എടുത്തത് മൂന്ന് ദിവസം മാത്രം: ആശങ്കയില്‍ സ്പെയിന്‍

മരണത്തില്‍ ഇറ്റലിക്ക് സമാനമായ സ്ഥിതിയിലേക്ക് മാറുകയാണ് സ്പെയിന്‍. രാജ്യത്ത് രോഗികളും മരണസംഖ്യയും കുത്തനെ കൂടുകയാണ്.

MediaOne Logo

Web Desk

  • Published:

    26 March 2020 7:53 AM IST

മാര്‍ച്ച് മൂന്നിന് ആദ്യമരണം,17 ദിവസത്തിനിടെ 1000; 2000ത്തിലെത്താന്‍ എടുത്തത് മൂന്ന് ദിവസം മാത്രം: ആശങ്കയില്‍ സ്പെയിന്‍
X

ഫെബ്രുവരി 15ന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത സ്പെയിനില്‍ മാര്‍ച്ച് 08 നാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. എന്നാല്‍ അടുത്ത ഒമ്പ ത് ദിവസത്തിനിടെ രോഗികള്‍ പതിനായിരം കടന്നു. അടുത്ത മൂന്ന് ദിവസത്തിനിടെ രോഗികളുടെ എണ്ണം 20000 പിന്നിട്ടു.

മരണത്തില്‍ ഇറ്റലിക്ക് സമാനമായ സ്ഥിതിയിലേക്ക് മാറുകയാണ് സ്പെയിന്‍. രാജ്യത്ത് രോഗികളും മരണസംഖ്യയും കുത്തനെ കൂടുകയാണ്. ഇന്നലെ മാത്രം 656 പേരാണ് സ്പെയിനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

മരണനിരക്ക് കുത്തനെ കൂടുന്നതാണ് സ്പെയിനില്‍ ആശങ്ക പരത്തുന്നത്. ഓരോ ദിവസം കൂടുമ്പോഴും രാജ്യത്തെ മരണനിരക്കില്‍ ഉണ്ടാകുന്ന വര്‍ധന ഭീതിതാണ്. ഫെബ്രുവരി 15ന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത സ്പെയിനില്‍ മാര്‍ച്ച് 08 നാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. എന്നാല്‍ അടുത്ത ഒമ്പത് ദിവസത്തിനിടെ രോഗികള്‍ പതിനായിരം കടന്നു. അടുത്ത മൂന്ന് ദിവസത്തിനിടെ രോഗികളുടെ എണ്ണം 20000 പിന്നിട്ടു. 33 ദിവസം കൊണ്ടാണ് രാജ്യത്ത് 20000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വെറും നാല് ദിവസത്തിനിടെയാണ് അടുത്ത 20000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അഥവാ രോഗം റിപ്പോര്‍ട്ട് ചെയ്ത് 37 ദിവസത്തിനിടെ രാജ്യത്ത് 40,000 ത്തിലേറെപേരില്‍ കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്കും ഭീതിതമായ തോതിലാണ് രാജ്യത്ത് കൂടുന്നത്. മാര്‍ച്ച് മൂന്നിന് ആദ്യമരണം, പത്ത് ദിവസത്തിനിടെ മരണം നൂറ് കടക്കുന്നു. അടുത്ത ഏഴ് ദിവസത്തിനിടെ മരണസംഖ്യ ആയിരം കടന്നു. മരണം ആയിരത്തില്‍ നിന്ന് രണ്ടായിരത്തിലെത്താന്‍ എടുത്തത് മൂന്ന് ദിവസം മാത്രം. അടുത്ത രണ്ട് ദിവസത്തിനിടെ മരണം മൂവായിരം പിന്നിട്ടു.

ഏറെക്കുറെ ഇറ്റലിക്ക് സമാനമായ സ്ഥിതിയിലേക്ക് സ്പെയിനും മാറുകയാണെന്ന് ചുരുക്കം. ഫെബ്രുവരി പതിനഞ്ചിന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇതുവരെ 7500ലേറെ പേരാണ് മരിച്ചത്...

TAGS :

Next Story