Quantcast

വുഹാന്‍ തിരിച്ചുവരുന്നു; ഇന്നലെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല

കോവിഡ് 19 കാരണം പൂര്‍ണമായും സ്തംബിച്ച നഗത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സര്‍വീസ് വീണ്ടും പുനരാരംഭിച്ചു

MediaOne Logo

Web Desk

  • Published:

    27 March 2020 4:12 PM IST

വുഹാന്‍ തിരിച്ചുവരുന്നു; ഇന്നലെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല
X

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ അതിജീവനത്തിന്‍റെ പാതയില്‍ ശക്തമായി തിരിച്ചുവരുന്നു. ഇന്നലെയും ഇന്നുമായി വുഹാനില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. അതുകൂടാതെ തന്നെ രോഗികളുടെ എണ്ണത്തില്‍ ഒരു ശതമാനം പോലും വര്‍ദ്ദനവ് വുഹാന്‍ കാണിക്കുന്നില്ലെന്നും ആരോഗ്യ കമ്മീഷന്‍ പറയുന്നു.

കൊറോണ വൈറസ് നാശം വിതച്ച വുഹാന്‍ പതുക്കെ പഴയ നിലയിലേക്ക് തിരിച്ചെത്തുകയാണ്. കോവിഡ് 19 കാരണം പൂര്‍ണമായും സ്തംബിച്ച നഗത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സര്‍വീസ് വീണ്ടും പുനരാരംഭിച്ചു. അതേസമയം കോവിഡ് ശ്കതമായി ബാധിച്ച ഇറ്റലി, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്.

TAGS :

Next Story