Quantcast

പ്രതിദിന മരണം ആയിരത്തോളം, നെഞ്ചു തകര്‍ന്ന് ഇറ്റലി

ഇതുവരെ ഇറ്റലിയിലെ 51 ഡോക്ടര്‍മാര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതില്‍ 32 പേരും ലൊംബാര്‍ഡി മേഖലയിലുള്ളവരായിരുന്നു...

MediaOne Logo

Web Desk

  • Published:

    28 March 2020 2:14 PM IST

പ്രതിദിന മരണം ആയിരത്തോളം, നെഞ്ചു തകര്‍ന്ന് ഇറ്റലി
X

കൊറോണ വൈറസ് വ്യാപനം ആരംഭിച്ച ശേഷം ഒരുദിവസത്തെ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തി ഇറ്റലി. വെള്ളിയാഴ്ച്ച മാത്രം കോവിഡ് 19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 9,134ലെത്തി. അതിവേഗത്തില്‍ ഇറ്റലിയിലെ കോവിഡ് മരണം അഞ്ചക്കത്തിലേക്ക് അടുക്കുകയാണ്.

വെള്ളിയാഴ്ച്ച മാത്രം 4401 പുതിയ കോവിഡ് 19 കേസുകളാണ് ഇറ്റലിയില്‍ സ്ഥിരീകരിച്ചതെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. മരിച്ചവരും രോഗം മാറിയവരും അടക്കം ആകെ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 86,498ലെത്തി.

ये भी पà¥�ें- തടഞ്ഞില്ലെങ്കില്‍ കൊറോണ ഈ വര്‍ഷം നാല് കോടി മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ മരണം ഇറ്റലി(793) രേഖപ്പെടുത്തിയിരുന്നത്. കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ടതിന് ശേഷം ഇതുവരെ ഇറ്റലിയിലെ 51 ഡോക്ടര്‍മാര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതില്‍ 32 പേരും ഇറ്റലിയില്‍ ഏറ്റവും മാരകമായി കൊറോണ പടര്‍ന്ന ലൊംബാര്‍ഡി മേഖലയിലുള്ളവരായിരുന്നു.

വ്യാഴാഴ്ച്ച വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 6414 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വെള്ളിയാഴ്ച്ച മാത്രം സ്‌പെയിനില്‍ 769 മരണങ്ങളും ഫ്രാന്‍സില്‍ 299 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപില്‍ മാത്രം മൂന്ന് ലക്ഷത്തിലേറെ പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS :

Next Story