കോവിഡ് രോഗികളെ പരിചരിച്ചശേഷം വീട്ടിലേക്കെത്തി, കെട്ടിപ്പിടിക്കാന്‍ വന്ന മകനെ അകറ്റിനിര്‍ത്തി പൊട്ടിക്കരഞ്ഞ് ഈ ഡോക്ടര്‍; വീഡിയോ
ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടര്‍ മകനോട് മാറി നില്‍ക്കാന്‍ പറയുന്നു. പിന്നീട് മനപ്രയാസത്താല്‍ പൊട്ടിക്കരയുന്നു.

കോവിഡ് രോഗത്തെത്തുടര്‍ന്ന് ഏവരും വീട്ടിലിരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും പുറത്താണ്. ഇത് ഡോക്ടര്‍മാരെ അവരുടെ ഉറ്റവരുടെ കൂടെ സമയം ചെലവഴിക്കാനും സാധിക്കാത്ത സ്ഥിതിയുണ്ടാക്കിയിരിക്കുകയാണ്.
കോവിഡ് ബാധിതരെ പരിചരിച്ചശേഷം വീട്ടിലേക്കെത്തിയ ഒരു ഡോക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൌദി അറേബ്യയിലെ ഈ ഡോക്ടര്‍ കോവിഡ് രോഗികളെ പരിചരിച്ച ശേഷം മെഡിക്കല്‍ സ്യൂട്ടില്‍ തന്നെ വീട്ടിലേക്കെത്തിയ ഡോക്ടറെ കെട്ടിപ്പിടിക്കാനായി മകന്‍ ഓടിവരുന്നു. ഓടിവരുന്ന മകനെ വരരുതെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തുകയാണ് അദ്ദേഹം. ശേഷം ആ സങ്കടത്തില്‍ തറയിലിരുന്ന് കരയുന്ന ഡോക്ടര്‍ ഇപ്പോള്‍ ലോകത്തെ കരയിക്കുകയാണ്. ഏതാണ്ട് 40 ലക്ഷം പേരില്‍ കൂടുതല്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു
ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടര്‍ മകനോട് മാറി നില്‍ക്കാന്‍ പറയുന്നു. പിന്നീട് മനപ്രയാസത്താല്‍ പൊട്ടിക്കരയുന്നു. മൈക്ക് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്.
വീഡിയോ കാണാം.
A Saudi doctor returns home from the hospital, tells his son to keep his distance, then breaks down from the strain. pic.twitter.com/0ER9rYktdT
— Mike (@Doranimated) March 26, 2020
Adjust Story Font
16

