സെന്റ്.പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായി ഫ്രാന്‍സിസ് മാര്‍പാപ്പ; ലോകരക്ഷക്കായി പ്രാര്‍ത്ഥന നടത്തി
ചത്വരത്തില്‍ ആരുമില്ലായിരുന്നെങ്കിലും ടെലിവിഷനിലൂടെ ലോകം മാര്‍പാപ്പയെ കേള്‍ക്കുന്നുണ്ടായിരുന്നു

ലോകം കൊറോണ സൃഷ്ടിച്ച ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളും തീര്‍ത്ഥാടകരും നിറഞ്ഞുനില്‍ക്കാറുള്ള സെന്റ്.പീറ്റേഴ്സ് ചത്വരം ഇന്നലെ ശാന്തമായിരുന്നു. ആളും അനക്കവുമില്ലാത്ത ചത്വരത്തില്‍ ഏകനായി നിന്നാണ് മാര്‍പാപ്പ ലോകരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്.
ചത്വരത്തില്‍ ആരുമില്ലായിരുന്നെങ്കിലും ടെലിവിഷനിലൂടെ ലോകം മാര്‍പാപ്പയെ കേള്‍ക്കുന്നുണ്ടായിരുന്നു. എപ്പോഴും പ്രസന്നമായ മുഖത്തോടെ സംസാരിക്കാറുള്ള പാപ്പ ദുഃഖത്തോടെയായിരുന്നു സംസാരിച്ചുതുടങ്ങിയത്. വിശ്വാസമാണ് പ്രധാനമെന്ന് പാപ്പ പറഞ്ഞു. "കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ, നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ," അദ്ദേഹം പ്രാർത്ഥിച്ചു ഒരു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിന്റെ അവസാനം 'ഉര്‍ബി എത് ഒര്‍ബി' ആശിര്‍വാദവും നല്‍കി.ലോകത്തിനും നഗരത്തിനും’ എന്ന അർത്ഥം വരുന്ന ‘ഉർബി എത് ഒർബി’ ആശീർവാദം പുതിയ പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്ന സമയത്തും ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിലും മാത്രമേ നൽകാറുള്ളു.
Adjust Story Font
16

