Quantcast

ദക്ഷിണാഫ്രിക്കയില്‍ രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു; രാജ്യം ലോക്ക് ഡൌണിലേക്ക്

2 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    28 March 2020 10:47 AM IST

ദക്ഷിണാഫ്രിക്കയില്‍ രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു; രാജ്യം ലോക്ക് ഡൌണിലേക്ക്
X

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താരതമ്യേന കോവിഡ‍് വ്യാപനം കുറവാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുകയാണ്. രാജ്യം ലോക്ക് ഡൗണിലായതോടെ കര്‍ശന നിയന്ത്രണത്തിലേക്ക് കടക്കുകയാണ്.

2 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21 ദിവസത്തെ ലോക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളോട് വീടിനകത്ത് ഇരിക്കാനാണ് നിര്‍ദേശം. അവശ്യ സേവനങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. നിരീക്ഷണത്തിന് പ്രസിഡന്റ് സിറില്‍ റമഫോസ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. അലക്സാണ്ട്ര ഉള്‍പ്പെടെയുള്ള വികസിത നഗരങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്. ഭക്ഷണമില്ലാതെ എങ്ങനെ വീട്ടിലിരിക്കാന്‍ കഴിയുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ഇതിനിടെ രാജ്യത്തുള്ള ജര്‍മന്‍ വിദേശികളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി. സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ജൊഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGS :

Next Story