ഭീതിയൊഴിയാതെ വുഹാന്‍; കോവിഡ് ഭേദമായ 10 ശതമാനം പേര്‍ക്കും വീണ്ടും വൈറസ് ബാധ
രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊറോണ വന്നതെങ്ങിനെയെന്ന് അറിയില്ലെന്ന് ടോങ്ജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു

കോവിഡ് 19 വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ പതിയെ തിരിച്ചുവരുമ്പോഴും ഭീതിയൊഴിയുന്നില്ല. കഴിഞ്ഞ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനില്‍ നിന്നും ഇന്ന ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രോഗം ഭേദമായ 10 ശതമാനം പേര്‍ക്കും വീണ്ടും വൈറസ് ബാധയുണ്ടായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊറോണ വന്നതെങ്ങിനെയെന്ന് അറിയില്ലെന്ന് ടോങ്ജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ലാബ് ടെസ്റ്റുകളിലും കുടുംബാംഗങ്ങളെ നിരീക്ഷിച്ചപ്പോഴും സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.രോഗം ഭേദമായ 147 പേരില്‍ അഞ്ച് പേര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായാണ് ടോങ്ജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ये à¤à¥€ पà¥�ें- വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍; രണ്ട് മാസത്തെ ലോക് ഡൌണിന് ശേഷം നിരത്തുകളില്‍ ബസുകളിറങ്ങി
വുഹാനില്‍ കഴിഞ്ഞ ഡിംസബര്‍ അവസാനത്തോടെയാണ് കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. വൈറസ് ബാധിച്ച 90 ശതമാനം പേരുടെയും രോഗം ഭേദമായിരുന്നു. 4300 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ചൈനയില്‍ 81,000 കോവിഡ് കേസുകളും 3,200 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വീണ്ടും പോസിറ്റീവ് ആയ അഞ്ച് രോഗികൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അവരുടെ അടുത്ത ബന്ധങ്ങളിലൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് ടോങ്ജി ആശുപത്രി പ്രസിഡന്റ് വാങ് വെയ് പറഞ്ഞു. കോവിഡ് പുതിയതായി സ്ഥിരീകരിച്ച രോഗികളെക്കാളും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട് ഒരു മാസത്തിന് ശേഷം 80 മുതൽ 90% വരെ പേർക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്ന് വാങ് പറഞ്ഞു.
Adjust Story Font
16

