കോവിഡ് 19 അഞ്ച് മിനുറ്റില്‍ തിരിച്ചറിയാനുള്ള പോര്‍ട്ടബിള്‍ മെഷീനുമായി അമേരിക്ക
ഇത് അടുത്ത ആഴ്ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. നെഗറ്റീവ് ആണെങ്കില്‍ ഇതിലൂടെ 13 മിനിറ്റിനകം അറിയാന്‍ സാധിക്കുമെന്നും അബോട്ട് ലബോറട്ടറി പറയുന്നു

കോവിഡ് 19 രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അഞ്ച് മിനിറ്റില്‍ അറിയാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടബില്‍ ടെസ്റ്റിങ് മെഷീനുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ലബോറട്ടറി. അബോട്ട് ലബോറട്ടറീസാണ് ഈ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ മെഷീന്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശിക്കുന്നു. ഇത് അടുത്ത ആഴ്ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. നെഗറ്റീവ് ആണെങ്കില്‍ ഇതിലൂടെ 13 മിനിറ്റിനകം അറിയാന്‍ സാധിക്കുമെന്നും അബോട്ട് ലബോറട്ടറി പറയുന്നു
BREAKING: We’re launching a test that can detect COVID-19 in as little as 5 minutes—bringing rapid testing to the frontlines. https://t.co/LqnRpPpqMM pic.twitter.com/W8jyN2az8G
— Abbott (@AbbottNews) March 27, 2020
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുക തന്നെ വേണം. ആയതിനാല്‍ നിമിഷ നേരങ്ങള്‍ കൊണ്ട് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന ഒരു മോളിക്കുലാര്‍ ടെസ്റ്റ് കൂടി സാധ്യമാകുകയാണെങ്കില്‍ വൈറസിനെതിരായ പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ നമുക്ക് സാധിക്കും. അബോട്ട് പ്രസിഡന്‍റ് റോബര്‍ട്ട് ഫോര്‍ഡ് പറഞ്ഞു.
പോര്‍ട്ടബിള്‍ ആയതിനാല്‍ ആശുപത്രിക്ക് പുറത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. പൂര്‍ണമായ അനുമതി ലഭിച്ചിട്ടില്ലെങ്കിലും താല്‍കാലികമായി അടിയന്തരാവസ്ഥകളില്‍ ഇത് ഉപയോഗിക്കാമെന്ന് എഫ്.ഡി.എ പറഞ്ഞു.
Adjust Story Font
16

