Quantcast

തടഞ്ഞില്ലെങ്കില്‍ കൊറോണ ഈ വര്‍ഷം നാല് കോടി മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്

ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്താല്‍ പോലും ഈ പഠനം അനുസരിച്ച് 2020ലെ കൊറോണ മരണസംഖ്യ 20 ലക്ഷമാണെന്നത് ആശങ്ക കൂട്ടുന്നതാണ്...

MediaOne Logo

Web Desk

  • Published:

    28 March 2020 10:34 AM IST

തടഞ്ഞില്ലെങ്കില്‍ കൊറോണ ഈ വര്‍ഷം നാല് കോടി മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്
X

കൊറോണ വൈറസിന്റെ വ്യാപനം ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ 2020ല്‍ ഈ വൈറസ് നാല് കോടി മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്. രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി കുറഞ്ഞത് 3.80 കോടി പേരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്നും പഠനത്തിലുണ്ട്.

ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്കാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ ലോകത്ത് 27000ത്തിലേറെ പേരുടെ ജീവനെടുത്ത കോവിഡ് 19 രോഗം ആറ് ലക്ഷം പേരിലെങ്കിലും എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ये भी पà¥�ें- കൊറോണ പരത്തണമെന്ന് പറഞ്ഞ ടെക്കി അറസ്റ്റില്‍, ജോലി കളഞ്ഞ് ഇന്‍ഫോസിസ്

പരസ്പരം അകലം പാലിച്ച് സമൂഹവ്യാപനം തടഞ്ഞും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം കരുതല്‍ നല്‍കിയും കൊറോണ വൈറസിന്റെ അപകടം പരമാവധി കുറക്കാനാകുമെന്നാണ് പഠനം പറയുന്നത്. ഇതുവഴി നാല് കോടി മരണത്തെ പകുതിയായോ 95 ശതമാനം വരെയോ കുറക്കാനാകുമെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്താല്‍ പോലും ഈ പഠനം അനുസരിച്ച് 2020ലെ കൊറോണ മരണസംഖ്യ 20 ലക്ഷമാണെന്നത് ആശങ്ക കൂട്ടുന്ന കണക്കാണ്.

ചൈനയില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതെങ്കിലും നിലവില്‍ കൊറോണയുടെ പ്രധാന കേന്ദ്രമായി യൂറോപ് മാറിയെന്ന് ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമേ ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ, അയര്‍ലണ്ട്, ഡെന്മാര്‍ക്ക് തുടങ്ങി നിരവധി ലോകരാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story