ബ്രസീലിയന്‍ പ്രസിഡന്റിന്റെ മരണക്കളി
11 ദിവസംകൊണ്ട് 114 പേര്‍ മരിച്ചിട്ടും കൊറോണയേക്കാള്‍ പ്രാധാന്യം സമ്പദ്‌വ്യവസ്ഥക്കെന്നാണ് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞത്. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുകയാണ് പ്രസിഡന്റെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു...

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഇതുവരെ 3904 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 114ലെത്തിയിരിക്കുന്നു. എന്നാല്‍ ഈ മരണങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ പോലും ബ്രസീലിന്റെ സ്വന്തം പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ സ്വാര്‍ഥലാഭത്തിന് വേണ്ടി ചെയ്യുന്നതാണിതെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ വിചിത്രവാദം.
ലാറ്റിനമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഇരുപത് കോടിയിലേറെ ജനങ്ങളുള്ള ബ്രസീലില്‍ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ടു ചെയ്തത് മാര്‍ച്ച് 17നായിരുന്നു. 11 ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്ന് 114ലെത്തിയിരിക്കുന്നു. എന്നിട്ടും ബ്രസീലിന്റെ പ്രസിഡന്റിന് മാത്രം കുലുക്കമില്ല.
ബ്രസീലുകാരുടെ സ്വാഭാവിക പ്രതിരോധശേഷി മതി കൊറോണ വൈറസിനെ നേരിടാനെന്നാണ് ബൊല്‍സനാരോ പറയുന്നത്. 'ബ്രസീലുകാര്‍ക്ക് എളുപ്പത്തില്‍ ഒന്നും വരില്ല. മാലിന്യത്തിലേക്ക് അവര്‍ ഊളിയിടുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ക്കൊന്നും പറ്റില്ല. ആഴ്ച്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് തന്നെ ബ്രസീലിലെ ഒട്ടേറെ പേര്‍ക്ക് കൊറോണ വന്നിട്ടുണ്ടെന്നാണ് കരുതുന്നത്. അവരുടെ ശരീരത്തില്‍ ഇപ്പോള്‍ തന്നെ രോഗത്തിനെതിരെ പോരാടാനുള്ള ആന്റിബോഡികള്‍ തയ്യാറായിട്ടുണ്ടാകും' എന്നിങ്ങനെ പോകുന്നു ബ്രസീലിയന്‍ പ്രസിഡന്റിന്റെ വിചിത്രവാദങ്ങള്‍.
ये à¤à¥€ पà¥�ें- പ്രതിദിന മരണം ആയിരത്തോളം, നെഞ്ചു തകര്‍ന്ന് ഇറ്റലി
വാഹനാപടകങ്ങള്‍ മൂലം ഒരുപാട് പേര്‍ മരിക്കുന്നെന്ന് കരുതി കാര്‍ ഫാക്ടറി അടക്കാനാവില്ലെന്ന ബൊല്‍സൊനാരോയുടെ അഭിപ്രായ പ്രകടനവും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് സമ്പദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്ന വിവാദ പ്രസ്താവന ബൊല്‍സൊനാരോ നടത്തിയത്. #BrazilCannotStop എന്ന ഹാഷ്ടാഗ് കാമ്പയിനും ബൊല്‍സൊനാരോ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

