കോവിഡ്: സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് ജര്‍മനിയില്‍ മന്ത്രി ആത്മഹത്യ ചെയ്തു
മന്ത്രി തോമസ് ഷോഫറിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മനം നൊന്ത് ജര്‍മനിയിലെ ഹെസ്സെ സംസ്ഥാനത്തിന്റെ ധനമന്ത്രി ആത്മഹത്യ ചെയ്തു. മന്ത്രി തോമസ് ഷോഫറിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഹെസ്സെ മുഖ്യമന്ത്രി വോള്‍ക്കര്‍ ബോഫയര്‍ പ്രതികരിച്ചു.
10 വര്‍ഷമായി ഹെസ്സെയിലെ ധനമന്ത്രിയായിരുന്നു ഷോഫര്‍. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്‍റെ പാര്‍ട്ടിയായ സിഡിയുവിന്‍റെ പ്രമുഖ നേതാവും കൂടിയായിരുന്നു അദ്ദേഹം. വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടലെടുത്ത രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്കയാണ് സംസ്ഥാന ധനമന്ത്രിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവ സ്ഥിതിചെയ്യുന്നതും ഷോഫര്‍ ധനമന്ത്രിയായിരുന്ന ഹെസ്സെയിലാണ്. 54കാരനായ ഷോഫറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Adjust Story Font
16

