Quantcast

കോവിഡ്; ലോകത്ത് കെെയ്യുറക്ക് ആവശ്യക്കാരേറുന്നു

കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെയാണ് കമ്പനിക്ക് ഇങ്ങനെയൊരവസ്ഥ

MediaOne Logo

Web Desk

  • Published:

    30 March 2020 11:07 AM IST

കോവിഡ്; ലോകത്ത് കെെയ്യുറക്ക് ആവശ്യക്കാരേറുന്നു
X

ലോകം കോവി‍ഡ് ഭീതിയിലായതോടെ കൈ ഉറകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പല വന്‍കിട കൈയ്യുറ നിര്‍മ്മാതാക്കളും കിട്ടിയ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കൈ ഉറ നിര്‍മാതാക്കളാണ് മലേഷ്യയിലെ ബി.എച്ച്.ഡി കമ്പനി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉല്‍പാദനം കൂട്ടിയെങ്കിലും ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ഒട്ടുമിക്ക രാജ്യങ്ങളിലേക്കും കൈ ഉറകള്‍ കയ്യറ്റുമതി ചെയ്യുന്നത് ഇവരാണ്. എന്നാല്‍ രാജ്യങ്ങളെല്ലാം ഇരട്ടി കൈ ഉറകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെയാണ് കമ്പനിക്ക് ഇങ്ങനെയൊരവസ്ഥ. ഒരു ദിവസം 200 ദശലക്ഷം കൈ ഉറകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. 10 കണ്ടെയ്നറുകള്‍ ഓര്‍ഡറുകള്‍ ചെയ്തിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ 20 കണ്ടെയ്നര്‍ വരെ ആവശ്യപ്പെടുന്നുണ്ട്. കൈ ഉറകള്‍ കിട്ടാതാകുന്നത് ആഗോള ഭീക്ഷണിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 14 നു രാജ്യത്തെ ലോക്ക്‍ഡൌണ്‍ കഴിയുന്നതോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് കന്പനിയുടെ പ്രതീക്ഷ.

TAGS :

Next Story